Bhurasa maanasamaarnnidum pergamos
Verse 1പല്ലവി
ഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ!
നീ ശ്രവിക്കെന്നുടെ വചനം
Verse 2അനുപല്ലവി
ഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു-
ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതു
Verse 3നിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി-
യുന്നു സാത്താന്റെ സിംഹാസനം-
ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾ
തള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം
Verse 4:
നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ-
വെന്ന വിശ്വസ്തനാം സാക്ഷിമേ-
ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതും
എന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം
Verse 5:
എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതം
തിന്നുവാനും ദൈവജനങ്ങൾ
ദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻ
ഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ
Verse 6:
ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ
വാളുകൊണ്ടവരോടേറ്റു ഞാൻ-
പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴി
നീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ
Verse 7:
പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കും
മർത്യനോമറഞ്ഞ മന്നയിൻ
ഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രം
പാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും
Verse 1pallavi
bhoorasamaanasa maarnnidum pergamos sabhe!
nee shravikkennude vachanam
Verse 2anupallavi
eriyamoorchayullirudhaarayulla vaal vahikku-
nnorahithakulanaashan yeshuvothunnarikithu
Verse 3ninnude paarkkidam evidam ennu njaanari-
yunnu saathaante simhaasanam-
ullidam avide eni-kkulla naamamathu ningal
thallidaathe pidichangu-ninnukollunnathum nannaam;-
Verse 4ningalin puramaam vairithannidaththanthippaa-
venna vishwasthanaam saakshime-
durnnayarvadhikkamoolam chinnagaathranaaya pothum
ennile vishwaasam ningal kaivedinjillathum kollaam;-
Verse 5enkilum chilathundennikku-vigrahaarppitham
thinnuvaanum daivajanangal
durnnadappaacharipaanum kannivacha bilayaamin
bhinnathapidichavarangundu nikkolaavyarum the;-
Verse 6aakayaal manamthirika nee-allaaykil vannen
vaal kondavarodetttu njaan-
porucheyyumathumoolam-aayavarin shavam vazhi
neelave kidakkumaarkkum naari veruppaakumavar;-
Verse 7pergamos yugaththilulloru-poril jayikkum
marthyanomarannja mannayin
bhakshyamekum shwethashilaa-pathramathilavan maathram
paarththariyum puthiyaper cherththavannu koduththidum;-
Download Song