Verse 1ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻ
സർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷം
Verse 2സ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻ
കൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേ
Verse 3താതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽ
ഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു
Verse 4ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വ
ശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും
Verse 5കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റു
വൈരികളും കീഴമരും എന്റെ നാമത്തിൽ
Verse 6ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്
ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ
Verse 7ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തു
സർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ
Verse 8നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായി
പ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ
Verse 9മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽ
നിത്യ ജീവന്റെ കിരീടം നിങ്ങൾ പ്രാപിക്കും
Verse 1bhuvil engum ningal poi khoshicheduvin
sarvvam srishtikalkkumulla Ie suvishesham
Verse 2swargga bhumikalium sarvvadhikaramen
kaikalil njanundu ningal’onnichennume
Verse 3thaathan enne marthya'rakshyake ingayachapol
bhuthalathil ningaleyum njaan ayakkunnu;-
Verse 4shakthi’adhikarangal konde allaho sarvva
shakthanaam aathmavinale ningal jayikkum;-
Verse 5kurirulin rajanum than sainyavum mattu
vairikalum kezhamarum ente naamathil;-
Verse 6divya’snehathaal sadaa nirbhandhitharay
chavinnira aayavare thrananam chayvin;-
Verse 7aathma valaam daivavakyam kaiyil eduthu
sarvvamda ripukkalodu ningkal ethirppin;-
Verse 8nithyavum pravruthiyil than aashissinnayi
prarthanayil uttu nilka karthru sannidhou;-
Verse 9mruthyu naalolam vishvasthar aayedunnenkil
nithya jeevante kireedom ningal prapikkum;-
Download Song