Bhuvil vannavan jeevan thannavan
Verse 1ഭൂവിൽ വന്നവൻ ജീവൻ തന്നവൻ
പുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻ
തൻ സ്നേഹം മഹാത്ഭുതസ്നേഹം
തൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും
Verse 2അവൻ ദൈവമാം അനാദ്യന്തനാം
അവനിലും തന്നരുളപ്പാടിലുളവായ് വന്നതാം
വേഷത്തിൽ മനുഷ്യനായി താൻ ക്രൂശിന്മേൽ
മരിച്ചുയിർക്കയാൽ - മോക്ഷത്തിൻ വാതിലായ്
Verse 3മഹാഭാഗ്യമായ് അവൻ പക്ഷമായ്
മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ്
സേവിപ്പാ-നവന്നു തുല്യമായ് സ്നേഹിപ്പാൻ
മറ്റാരുമില്ലതാൻ - തൻപാദം കുമ്പിടാം
Verse 4അവൻ മൂലമായ് സുഖം നിത്യവും
അനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടും
ആരാലും അകറ്റുവാൻ ഭൂവിയിലാ-
കാത്തോരടുത്ത ബന്ധുവാം - ആനന്ദദായകൻ
Verse 5ജയം നിശ്ചയം ജയം നിശ്ചയം
വിജയവീരനേശുവിൻ നിമിത്തമിദ്ധരേ
ഘോഷിപ്പിൻ അവൻ ജനങ്ങൾ സന്തോഷിപ്പീ-
നവന്റെ നാമത്തിൽ നിത്യതയോളവും
Verse 1bhoovil vannavan jeevan thannavan
puthiya maarggamulakilaarkkumaay thurannavan
than sneham mahaathbhutha sneham
than naamam mahonnatha naamam-vaanilum bhoovilum
Verse 2avan daivamaam anaadyanthanaam
avanilum thannarulappaadilulavaay vannathaam
veshatthil manushyanaayi thaan krooshinmel
maricchuyirkkayaal - mokshatthin vaathilaay
Verse 3mahaabhaagyamaay avan pakshamaay
marubhoovilengkilum vasippathamithamodamaay
sevippaa-navannu thulyamaay snehippaan
mattaarumillathaan - thanapaadam kumpidaam
Verse 4avan moolamaay sukham nithyavum
anugamicchidum janngalanubhavicchidum
aaraalum akttuvaan bhooviyilaa-
kaatthoraduththa bandhuvaam - aanandadaayakan;-
Verse 5jayam nishchayam jayam nishchayam
vijayaveeraneshuvin nimitthamiddhare
ghoshippin avan janngal santhoshippe-
navante naamatthil nithyathayolavum;-
Download Song