Chanjchala chittharaay - Chathuryakeerthanam
Verse 1ചഞ്ചല ചിത്തരായ് തീർന്നിടാതെ നാം
ചാതുര്യ കീർത്തനം പാടിടണം
ചെഞ്ചോര ചിന്തി നമ്മെ വീണ്ടെടുത്തതാം
ചിന്മയരൂപനെ വാഴ്ത്തിടണം നമ്മൾ മോദാൽ
എന്നും വാഴ്ത്തണം
Verse 2ഒന്നിനെ കുറിച്ചിനി ആകുലം വേണ്ടാ
ഒക്കെയും കരുതുവാൻ താതനുണ്ടല്ലോ
ഓർത്തിടാം നിത്യം ദിവ്യ കൃപകളെ
ആ വൻ കൃപകളെ
Verse 3താഴ്ചയിൽ നിന്നെന്നെ ഉയർത്തിയ സ്നേഹം
വീഴ്ചയിൽ നിന്നെന്നെ താങ്ങിയ സ്നേഹം
കാഴ്ചയിൽ നിറയുന്ന കാരുണ്യ രൂപം ക്രൂശിത രൂപം
ആ ക്രൂശിത രൂപം
Verse 1chanchala chiththaraay theernnidaathe naam
chaathurya keerththanam paaditanam
chenchora chinthi namme veendeduththathaam
chinmayaroopane vaazhththidanam nammal modaal
ennum vaazhththanam
Verse 2onnine kurichchini aakulam vendaa
okkeyum karuthuvaan thaathanundallo
orththidaam nithyam divya kripakale
aa van kripakale
Verse 3thaazhchayil ninnenne uyarththiya sneham
veezhchayil ninnenne thaangiya sneham
kaazhchayil nirayunna kaarunya roopam krooshitha roopam
aa krooshitha roopam
Download Song