Chengkadal munnil kandidunnu
Verse 1ചെങ്കടൽ മുന്നിൽ കണ്ടിടുന്നു
വഴിയറിയാതെ ഉഴറിടുന്നു
വാഗ്ദത്തം ചെവികളിൽ മുഴങ്ങിടുന്നു
വാക്കുമാറാത്തോനേ കാത്തിടുന്നു
Verse 2അലറുന്ന തിരകളെൻ മുന്നിലുണ്ട്
ശത്രുവിൻ ആരവം പിന്നിലുണ്ട്
മുറിയുന്ന വാക്കുകൾ കേൾക്കുന്നുണ്ട്
എങ്കിലും നിൻ കരം കൂടെയുണ്ട്
Verse 3എൻ മനം ഭാരത്താൽ തളരുന്നുണ്ട്
തൻ സ്വരം കേൾക്കാതുലയുന്നുണ്ട്
അറിയാതെൻ കണ്ണുകൾ നിറയുന്നുണ്ട്
എങ്കിലും നിൻ ദയ കൂട്ടിനുണ്ട്
Verse 4കാറ്റുകൾ ശക്തമായ് വീശുന്നുണ്ട്
ചെങ്കടൽ രണ്ടായി പിളരുന്നുണ്ട്
ഉണങ്ങിയ നിലങ്ങളെ കാണുന്നുണ്ട്
മിരിയാമിൻ തപ്പുകൾ ഉയരുന്നുണ്ട്
Verse 5നടത്തിയ വിധങ്ങളെ ഓർത്തിടുക
അത്ഭുത വഴികൾ കണ്ടിടുക
വൈരിയിൻ രോദനം കേട്ടിടുക
ഉന്നത നാമത്തേ വാഴ്ത്തീടുക
Verse 6ചെങ്കടൽ പിന്നിൽ മറഞ്ഞിട്ടുന്നു
വഴികാട്ടിയായ് മുന്നിൽ നടന്നീടുന്നു
വാഗ്ദത്ത ദേശത്തേ കണ്ടിടുന്നു
വാക്കു മാറാത്തോനേ വാഴ്ത്തിടുന്നു
Verse 1chengkadal munnil kandidunnu
vazhiyariyaathe uzharidunnu
vaagdattham chevikalil muzhngidunnu
vaakkumaaraatthone kaatthidunnu
Verse 2alarunna thirakalen munnilunde
shathruvin aaravam pinnilunde
muriyunna vaakkukal kelkkunnunde
engkilum nin karam koodeyunde
Verse 3en manam bhaaratthaal thalarunnunde
than svaram kelkkaathulayunnunde
ariyaathen kannukal nirayunnunde
engkilum nin daya koottinunde
Verse 4kaattukal shakthamaay veeshunnunde
chengkadal randaayi pilarunnunde
unngiya nilngale kaanunnunde
miriyaamin thappukal uyarunnunde
Verse 5nadatthiya vidhngale ortthiduka
athbhutha vazhikal kandiduka
vairiyin rodanam kettiduka
unnatha naamatthe vaazhttheeduka
Verse 6chengkadal pinnil maranjnjittunnu
vazhikaattiyaay munnil nadanneedunnu
vaagdattha deshatthe kandidunnu
vaakku maaraatthone vaazhtthidunnu
Download Song