Cheriyakuttame ningal bhaya
Verse 1ചെറിയകൂട്ടമേ നിങ്ങൾ ഭയപ്പെടാതിനി
പരമരാജ്യം തരുവതിന്നു താതന്നിഷ്ടമാം
Verse 2ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്
ഒരുങ്ങിനിൽപ്പിൻ തിരുവചനം അനുസരിക്കുവാൻ ചെറിയ
Verse 3വരുമനവധി കഷ്ടം നമുക്കു ധരണിയിൽ
കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം ചെറിയ
Verse 4യേശുക്രിസ്തുവിൽ ഭക്തിയോടു ജീവിപ്പാൻ
ആശിച്ചീടുന്നവർക്കു പീഡയുണ്ട് നിർണ്ണയം ചെറിയ
Verse 5പ്രതിഫലത്തിന്മേൽ നോട്ടംവെച്ചു സഹിക്ക നാം
വിധിദിനത്തിൽ നമുക്കു നല്ല ധൈര്യമേകുവാൻ ചെറിയ
Verse 6ദാനിയേലിനായ് സിംഹവായടച്ചവൻ
വാനിൽ ജീവിക്കുന്നു നമ്മെ കാവൽ ചെയ്യുവാൻ ചെറിയ
Verse 7മരണത്തോളം തൻ ദിവ്യ ചരണമില്ലയോ
ശരണമായി നമുക്കുമേലിൽ അരുതു ചഞ്ചലം ചെറിയ
Verse 8അന്ധകാരത്താൽ എല്ലാ കണ്ണും : എന്ന രീതി
Verse 1cheriyakuttame ningal bhayappedathini
paramarajyam tharuvathinnu thathannishdamaam
Verse 2urappum dhairyavum nalla sthiravumulloray
orunginilppin thiruvachanam anusarikkuvan;-
Verse 3varum anavadhi kashdam namukku dharaniyil
kurisheduthu parane nithyam anugamikkanam;-
Verse 4yeshukristhuvil bhakthiyodu jeevippan
aashichedunnavarkku pedayunde nirnnayam;-
Verse 5prathiphalathinmel nottam vechu sahikka naam
Vidhi dinathil namukku nalla dhairyamekuvan;-
Verse 6daniyelinay simhavayadachavan
vanil jeevikkunnu namme kaval cheyyuvan;-
Verse 7maranatholam than divya charanamillayo
sharanamayi namukkumelil aruthu chanjchalam;-
Verse 8andhakarathal ellaa kannum : enna reethi
Download Song