Chernnidum njaan swarppuriyil
Verse 1ചേർന്നിടും ഞാൻ സ്വർപ്പുരിയിൽ
കാന്തനാമേശുവോടൊത്തു വാഴാൻ
ചേർന്നിടും ഞാൻ
Verse 2കർത്തനെൻ പാപത്തെ നീക്കിയേ
കാൽവറി കൂശിലെ യാഗത്താൽ
നിത്യപുതത്വമെനിക്കു ദത്തം ചെയ്യാൻ മൃത്യുവെ
ജയിച്ചെന്നേക്കും ജീവനേകിത്തന്നതാൽ.. ചേർന്നിടും
Verse 3ശക്തനാക്കീടുകാ എന്നെയും
കഷ്ടത നിറഞ്ഞ ലോക യാത്രയിൽ
ശ്രതുവിൻ കരത്തിലാകാതത്ഭുത കരുതലോടെ
ശക്തനാം യഹോവ താൻ നടത്തിടും... ചേർന്നിടും
Verse 4ക്രിസ്തുവിൻ നാമമോതി രാപ്പകൽ
പാർത്തലത്തിൽ അദ്ധ്വാനിക്കും വീരരെ
പേർ വിളിച്ചിടുന്ന നേരമാവലോടു പ്രീയൻ ചാരെ
പോയിടാനൊരുങ്ങി നിൽക്ക വേഗമായ്... ചേർന്നിടും
Verse 5ഭാഗ്യമാം ഭാവിയോർത്തു പുഞ്ചിരി
തൂകിടാനാത്മശക്തിയേകുക
അത്ഭുത പ്രഘോഷിതരായെവിടെയും നാമോടിയെത്തി
ആയിരത്തെ നേടി വേല തീർക്കുകിൽ... ചേർന്നിടും
Verse 6ഭക്തരേ ശക്തരായുണരുവീൻ
കർത്ത്യകാഹളം ധ്വനിക്കാൻ നേരമായ്
കക്ഷി വിട്ടു പക്ഷമോടു ഇക്ഷിതിയിലൽപ്പനാൾകൊ-
ണ്ടെത്രയും ക്ഷണത്തിൽ വേല തീർത്തിടാം... ചേർന്നിടും
Verse 7കഷ്ടത പട്ടിണി ദുഃഖമോ
യുദ്ധ ഭീതിയോ രോഗ ബാധയോ
ക്രിസ്തുവിന്റെ സ്നേഹം തന്നിൽ നിന്നകറ്റാനൊന്നിനാലും
സാദ്ധ്യമല്ല എല്ലാ നാളുമുണ്ടവൻ... ചേർന്നിടും
Verse 8ഹല്ലേലുയ്യാ ജയം മോദമായ്
അല്ലലകന്നെന്നും പാടിടും
വല്ലഭനാമേശുവുമസംഖ്യ ദൂതരോടുമൊത്തു
ഉല്ലസിതരായി വാഴും സ്വർപ്പുരേ... ചേർന്നിടും
Verse 9മൽപ്രിയനെ ഇദ്ധരയിൽ ... എന്നരീതി
Verse 1chernnidum njaan swarppuriyil
kaanthanaam yeshuvodotthu vaazhaan
chernnidum njaan
Verse 2kartthanen paapatthe neekkiye
kaalvari kooshile yaagatthaal
nithyaputhathvamenikku dattham cheyyaan mrithyuve
jayicchennekkum jeevanekitthannathaal.. chernnidum
Verse 3shakthanaakkeedukaa enneyum
kashdatha niranjnja loka yaathrayil
shrathuvin karatthilaakaathathbhutha karuthalode
shakthanaam yahova thaan nadatthidum... chernnidum
Verse 4kristhuvin naamamothi raappakal
paartthalaththil addhvaanikkum veerare
per vilicchidunna neramaavalodu preeyan chaare
poyidaanorungi nilkka vegamaay... chernnidum
Verse 5bhaagyamaam bhaaviyortthu punjchiri
thookidaanaathmashakthiyekuka
athbhutha praghoshitharaayevideyum naamodiyetthi
aayiratthe nedi vela theerkkukil... chernnidum
Verse 6bhakthare shaktharaayunaruveen
kartthyakaahalam dhvanikkaan neramaay
kakshi vittu pakshamodu ekshithiyilalppanaalko-
ndethrayum kshanatthil vela theertthidaam... chernnidum
Verse 7kashdatha pttini dukhamo
yuddha bheethiyo roga baadhayo
kristhuvinte sneham thannil ninnakttaanonninaalum
saaddhyamalla ellaa naalumundavan... chernnidum
Verse 8halleluyyaa jayam modamaay
allalakannennum paadidum
vallabhanaameshuvumasamkhya dootharodumotthu
ullasitharaayi vaazhum swarppure... chernnidum
Verse 9malpriyane eddharayil ... enna reethi
Download Song