Chernnidume njaan swargga
Verse 1ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ
തീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതം
Verse 2പ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ
നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ
Verse 3വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ
ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും
Verse 4ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ
ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്
Verse 5ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ
വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ
Verse 6വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ
എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയതേറുന്നേ
Verse 1chernnidume njaan swargga kanaanil priyanodothu vasippan
theerum samastha kleshavumavidenikkerum santhosham sathatham
Verse 2prathyashayodee-yihathe vittavaram parishudhar samghamundavide
nithyathayodavar mukhangaloronnum kaanum niyatham modamathe;-
Verse 3vin doothasainyam niranirayaay ninnanu nimisham sthuthi cheythidumpol
impam dhvanikkum madhurasamgetham naathanumaay chernnaalapikkum;-
Verse 4jeevajalanadi palunki’nothozhukum jeeva tharukkalathin karayil
eekum nirantharaphalam athinnalakal nalkum saukhyam jaathikalkke
Verse 5iee bhoovil sangkadaduritha bharathal kanner thookiya than priyaye
vegam karangalienthidu’maruma manalan thuvarumaval kanneer;-
Verse 6vegam varaam njaan veedorukkiya pin ennura cheythu gamichavane
eppol varum neeyen priyabhavanam kaanmanashayatherunne;-
Download Song