കാലങ്ങളേറെ മാറിടുമ്പോൾ
ഭീതിയിൽ ലോകം നീങ്ങിടുമ്പോൾ
ഒട്ടും ഭയപ്പെടേണ്ടെന്നുരച്ചവനോ
ചേർത്തിടും നിന്നെ ചിറകടിയിൽ (2)
Verse 2
തെല്ലും കലങ്ങിടേണ്ട ഇനി ഭ്രമിച്ചിടേണ്ട
കർത്തൻ കൂടെയുണ്ട് വലഭാഗത്തായി (2)
Verse 3
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പവും
പേരറിയാത്ത വ്യാധികളും
ഭൂതലത്തിൽ നടമാടിടുമ്പോൾ
ഒരുങ്ങുക നീ കർത്തൻ വരവിനായി(2)
ഇനി സമയമില്ല കാലം ആഗതമായി
എണ്ണ കരുതി കൊൾക നിന്റെ വിളക്കിനായി(2)
Verse 4
നിന്നിലെ വെളിച്ചം ശോഭികട്ടെ
അന്ധകാരം വഴി മാറിടട്ടെ
കൃപ മേൽ കൃപ നീ പ്രാപിക്കുക
ചലിക്കുക ആത്മാവിൻ ശക്തിയോടെ(2)
കുടഞ്ഞ്എഴുന്നേൽക്കുക
ശക്തി ധരിചിടുക
വീര്യം പ്രവർത്തിക്കുക
കർത്തൻ നാമത്തിനായി(2)