Cheyyum njaanennunithu ninne
Verse 1ചെയ്യും ഞാനെന്നുമിതു -നിന്നെ
മെയ്യായോർപ്പാനേശുവേ
Verse 2അയ്യയ്യോ നിൻ വചനത്തിൻ പടി നിത്യം
മെയ്യാം വിനയത്തോടെ - എന്റെ
ഇയ്യുലകായുസ്സിൻ നാളെല്ലാം നിൻമൃതി
മെയ്യായോർപ്പാൻ നിരന്തം ചെയ്യും
Verse 3ഗഥശമനെ സ്ഥലെ നിനക്കുണ്ടായ
വ്യഥയും പോരാട്ടവും -പ്രാണ
നാഥാ നിൻ രക്തവിയർപ്പും ഞാനേവ്വിധം
ഓർക്കാതിരുന്നീടുന്നു ചെയ്യും
Verse 4ക്രൂശിലെൻ പേർക്കു ബലിയായ് ജഗത്തുകൾ
ക്കീശന്റെ കോപാഗ്നിയിൽ -നസ
റേശാ നീ വെന്തതും ഓർത്തെന്റെ മാനസം
ക്ലേശിച്ചു നന്ദിയോടെ ചെയ്യും...
Verse 5എൻ നിമിത്തം ചതെക്കപ്പെട്ട നിന്മേനി
എന്താത്മ ഭോജനമേ - ദേവാ
നിൻരക്ഷാപാനത്താലെന്നാത്മ ദാഹം
തീർന്നെന്നും പ്രമോദിപ്പാനായ് ചെയ്യും...
Verse 6ഞാൻ വരുവോളമിവ്വണ്ണം ചെയ്കെന്നനിൻ
പൊൻ വചനത്തിൻ പടി - ഞങ്ങൾ
കാൽവരിമേട്ടിൽ ചതഞ്ഞനിൻ പൊൻമേനി
ഓർത്തനുഷ്ഠിക്കുന്നിതു ചെയ്യും...
Verse 1Cheyyum njaanennunithu - ninne
Meyyayorppaneshuve-
Verse 2Ayyayyo nin vachanathin padi nithyam
Meyyaam vinayathoday - ente
Iyyulakaayussin naalellaam nin mruthy
Meyyayorppaannirantham;- Cheyyum
Verse 3Gadhasamane sthale ninakkundaaya
Vyadhayumporaathavum - praana
Naadhaa nin rektha viyarppum njaanevidham
Orkkathirunnidunnu;- Cheyyum..
Verse 4Krooshilen perkku baliyai gagathukal
Kkeesante kopaagniyil - Nassa
Resha nee venthathum orthente maanasam
Klessichu nanniyoday;- Cheyyum..
Verse 5En nimitham chathackappetta ninmeni
Ennathma bhojaname -deva
Nin rakshaa paanathaalennalma dhaaham
theernnennum pramodhippaanai;- Cheyyum
Verse 6Njaan varuvolamivvannam cheikkenna nin
Pon vachanathil padi - Njangal
Kaalvary mettil chathanja nin ponmeni
Orthanushtikkunnithu;- Cheyyum..
Download Song