Chilar ninakumpole karthanude varavu
Verse 1ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികൾ മനം തിരിഞ്ഞീടുവാനായ്
ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)
Verse 2രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിർക്കുന്നതു കാണുന്നല്ലോ
അപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾ
ഛിന്നമായിടുന്നു(2)
Verse 3ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
ഒത്താൽ വൃതരേയും കീഴടക്കാൻ
ശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാം
പ്രാപിക്ക ഈ നാളിൽ(2)
Verse 4നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
കുറവ് കർത്തൻ കാണുന്നല്ലോ
ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
താതൻ അരുളിടുന്നു(2)
Verse 5സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽ
വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
യുഗായുഗം വാഴാം(2)
Verse 1chilar ninkkum pole karthanude varavu
ottum thamasikilliniyum
paapikal manam thirinji’eduvanay–
kshema kaattidunnatheyullu(2)
Verse 2rajyam rajyathodum jaathi jaathiyodum
ethirkkunnathu kaanunnallo
aappan amma makkal sodara bhendhangal
chinnamayidunnu(2)
Verse 3shathru alarum simham pole chuttidunnu
othal vrithareyum kezhadakkan
shathrve jayippanayi daivathin krupakal naam
prapikka iee nalil(2)
Verse 4ninte aadya sneham vittu poy-ennoru
kuravu karthan kaanunnallo
laukeka sukhangalo shashvatham allennum
thathan arulidunnu(2)
Verse 5swarggeya-rajyam vegam aagamikkayal
vishuddhan thanne vishuddhekarikkatte
svergeya medayil priyanumayothu
yuga yugam vazham(2)
Download Song