ചോദിക്കുന്നതിലും നീ നിനക്കുന്നതിലും
എത്രയോ ഉന്നതമായി നടത്തുന്നവൻ
തീച്ചൂള സമമാം വിഷയത്തിലും
നിന്റെ ചാരെ വന്നു നിന്നെ കരുതുന്നവൻ(2)
Verse 2
Chorus
യേശു അവൻ നിന്റെ കൂടെയില്ലേ
യേശു അവൻ നിന്റെ ചാരെയില്ലേ
ജീവനും തന്നു നിന്നെ വിലയ്ക്കു വാങ്ങിയെങ്കിൽ
പോറ്റുവാൻ ഉടയോൻറെ കരുതലില്ലെ(2)
Verse 3
ചെങ്കടൽ കരയിൽ ശത്രു പിന്പിൽ നിരന്നാലും
ആഴിയിൽ ചെങ്കല്‍ പാത ഒരുക്കുമവൻ
നിനക്കായി ഒരുക്കിയ പാതയിൽ തന്നെ നിന്റെ
ശത്രുവിന് ബലത്തെ കെടുക്കുമവൻ(2) യേശു അവൻ...
Verse 4
കേരീത്തിന്റെ തോട് വറ്റി വരണ്ടുപോയാലും
ഭക്തനായി സാരാഫത് ഒരുക്കിയവൻ
എത്രയും വഴികൾ മുൻപിൽ അടഞ്ഞുപോയാലും
നിനക്കായി പുതിയ വഴി ഒരുക്കുമവൻ (2) യേശു അവൻ...
Verse 5
ലോകത്തിൻ മഹിമകൾ തകർന്നുടഞ്ഞാലും
പ്രിയനേ ഉള്ളം കയ്യിൽ വഹിക്കുന്നവൻ
മൃത്യുവിലും ഭയത്തിനു കാര്യമില്ലാതെന്നെ
ജയത്തോടെ നിത്യരാജ്യേ ചേർക്കുന്നവൻ(2) യേശു അവൻ...