Daiva makkale nammal bhaagyashaalikal
Verse 1ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾ
ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻ
Verse 2വിശ്വസിച്ചു ദൈവപുത്രൻ തന്റെ നാമത്തിൽ
സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ്
നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ
ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ
Verse 3ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളിൽ
നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ
സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ
ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!
Verse 4ഭാരമേറി മാനസം കലങ്ങിടാതെ നാം
ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ്
പാരിതിൽ നമുക്കു തന്ന കാലമൊക്കെയും
ഭാഗ്യദായകന്റെ സേവനത്തിലേർപ്പെടാം
Verse 1daivamakkale! nammal bhaagyashaalikal
divyajeevanullileki kristhu naayakan
Verse 2vishwasichu daivaputhran thante naamathil
samshayichidenda nammal daivamakkalaay
nischayichu nithyabhaagyamekuvaanavan
aashwasichu paarthidaam namukku paarithil;-
Verse 3bhoomiyinnu dushtanaayavante kaikalil
nammalinnu bhrashtaraayidunnathaakayaal
saumyamaayi kaathirikka daivaputhranee
bhoomi vaanadakkidunna naaladuthu haa!;-
Verse 4bhaarameri maanasam kalangidaathe naam
bhaaviyorthu punchirichu paadi modamaay
paarithil namukku thanna kaalamokkeyum
bhaagyadaayakante sevanathilerppadaam;-
Download Song