Daiva sneham chollaan aavillenikke
Verse 1ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്
വർണ്ണിച്ചത് തീർക്കാൻ നാവില്ലെനിക്ക് (2)
ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം (2)
Verse 2അമ്മ മറന്നാലും മറന്നിടാത്ത
അനുപമ സ്നേഹം അതുല്യ സ്നേഹം
അനുദിനമേകി അവനിയിലെന്നെ
അനുഗ്രഹിച്ചീടും അവർണ്യസ്നേഹം ദൈവ...
Verse 3അലകളുയർന്നാൽ അലയുകയില്ല
അലിവുള്ള നാഥൻ അരികിലുണ്ട്
വലമിടമെന്നും വലയമായ് നിന്ന്
വല്ലഭനേകും ബലമതുല്യം ദൈവ...
Verse 4സ്വന്തപുത്രനെയും ബലിതരുവാൻ
എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ
അന്തമില്ലാകാലം സ്തുതി പാടിയാലും
തൻ തിരുകൃപയ്ക്കതു ബദലാമോ ദൈവ...
Verse 1Daiva sneham chollaan aavillenikke
varnnichathe theerkkaan naavillenikke (2)
aazhiyilumaazham daivathinte sneham
kunnukalilerum athinnuyaram (2)
Verse 2amma marannaalum marannidatha
anupama sneham athulya sneham
anudinam eki avaniyilenne
anugrahicheedum avarnya sneham;- daiva...
Verse 3alakaluyarnnal alayukayilla
alivulla naathan arikilunde
valamidamennum valayamaay ninne
vallabhanekum balamathulyam;- daiva...
Verse 4svantha puthraneyum balitharuvaan
enthu snehamennil chorinju paran
anthamillakalam sthuthi paadiyaalum
than thiru’krpaykkathu badalaamo;- daiva...
Download Song