ദൈവ വിളി കേള്‍ക്കാം
ദൈവ ശബ്ദം തിരിച്ചറിയാം
ഹൃദയത്തിൻ കണ്ണുകൾ തുറന്നീടാം
വിളിയുടെ ആശ നാം തിരിച്ചറിയാം(2)
Verse 2
ഉണരുക നാം യേശുവിനായ്
പിമ്പിലുള്ളതെല്ലാം മറക്കാം
വിളിയുടെ ആശ നാം തിരിച്ചറിഞ്ഞു
വിരുതിനായ് ഓടിടാം(2)
Verse 3
വിളിച്ചവൻ വിശ്വസ്തനാണെന്നറിയുക നാം
കൈവിടില്ലവൻ ഒരുനാളും നമ്മെ(2)
വിശ്വാസ പാതയിൽ മുന്നേറിടാം
വിളിച്ച ദൈവമെൻ കൂടെയുണ്ട് (2)
വിശ്വസ്തനായ് എന്നും കൂടെയുണ്ട്(1) ഉണരുക നാം…
Verse 4
മാറയെ മാധുര്യമാക്കുന്നവൻ
മരുഭൂമിയിൽ മന്നപോഴിക്കുന്നവൻ (2)
മണ്ണിലെ വാസം തീരും വരെ
എന്നും ജയത്തോടെ നടത്തുമവൻ (2)
എബനേസറായ് എന്നും കൂടെയുണ്ട്(1) ഉണരുക നാം…
Verse 5
വിളിച്ച നാഥന്റെ വചനം ഘോഷിച്ചിടാം
വിശ്വസ്ത സാക്ഷിയായ് എന്നും മുന്നേറിടാം(2)
വാനവും ഭൂമിയും മാറിയാലും
വാക്കുമാറാത്തവൻ യേശുവല്ലോ(2)
വാഗ്ദത്തം തന്നവനെശു മാത്രമല്ലോ(1) ഉണരുക നാം…
Verse 6
പ്രാണപ്രിയനാം യേശു വീണ്ടും വരും
നാം കണ്ണിമക്കുന്നോടിയിൽ പറന്നുയരും (2)
താമസമതിനി ഏറെയില്ലാ
കാഹള ശബ്ദം കേട്ടിടാറായ് (2)
ഒരുങ്ങുക നാം വേഗം തിരുസഭയെ(1) ഉണരുക നാം…