Daivajaname unarnu nin balam
Verse 1ദൈവജനമേ ഉണർന്നു നിൻ ബലം ധരി-
ച്ചൊരുങ്ങുക അതിശീഘ്രം
ഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെ
ചേർന്നു നാം പുകഴ്ത്തീടാം
Verse 2കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ്
ഭൂതലെ സഞ്ചരിച്ചു
കുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽ
എന്നേക്കും ജയം നമുക്ക്
Verse 3വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളും
ആഴിയിൽ നടമാടും സകലജീവികളും
അവനെ സ്തുതിച്ചിടുന്നു
Verse 4അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവം
നാമവൻ ജനവുമത്രേ
വിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻ
നമ്മുടെ ദൈവം തന്നെ
Verse 5ഉണർന്നിരിക്കാം നിനയാനേരം
മേഘത്തിൽ വിളികേൾക്കാം
ഉണരാത്തവരും ലോകക്കാരേവരും
കൈവിടപ്പെടുമന്നാൾ
Verse 6ശീഘ്രം വരുവേൻ എന്നുരചെയ്തവൻ
പോയപോൽ വീണ്ടും വരും
അതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്ക
ദീപങ്ങൾ തെളിയിക്ക
Verse 1daivajaname unarnnu nin balam dhari-
chorunguka athisheekhram
unnathanaam yaahe sthuthikalil vasippone
chernnu naam pukazhtheedaam;-
Verse 2kaalithozhuthil pirannavan namukkaay
bhoothale sanjcharichu
kurishinmel namukkaay marichavanuyirthathal
ennekkum jayam namukke;-
Verse 3vaanajeevikal bhoochara janthukkal sasyalathathikalum
aazhiyil nadamaadum sakala jeevikalum
avane sthuthichidunnu;-
Verse 4avanathre namme srishticha daivam
namavan janavumathre
vishudhiyil bhayankaran sthuthikalilunnathan
nammude daivam thanne;-
Verse 5unarnnirikkaam ninayaaneram
meghathil vilikelkkaam
unarathavarum lokakkaarevarum
kaividappedumannaal;-
Verse 6sheeghram varuven ennuracheythavan
poyapol veendum varum
athaa vilakkukal edukka ennaniraykka
deepangal theliyikka;-
Download Song