Daivakarunayin dhanamalmyam naval
Verse 1ദൈവകരുണയിൻ ധനമാഹാത്മ്യം
നാവാൽ വർണ്ണ്യമോ?
Verse 2ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ?
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ?
Verse 3പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ?
Verse 4അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതും കാണ്മീൻ
Verse 5കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു
സ്മരിക്കുകിൽ വിസ് മയനീയം
Verse 1daivakarunayin dhana mahaathmyam
naavaal varnnyamo?
Verse 2daiva suthan pashushaalayil naranaay
avatharicchathu verum kathhayo?
bhoovanam onnaake chamacchavanoru
cheru bhavanavum labhicchathillenno?
Verse 3parama sampannanee dharaniyilettm
daridranaay theernnu svamanassaa
nirupama prabha aninjirunnavan pazhanthuni
dharicchathum cheriya samgathiyo?
Verse 4anudinam anavadhi anugrahabhaaram
anubhavicchoru janamavannu
kanivoru kanikayumenniye nalkiya
kazhumaram chumappathum kaanmeen
Verse 5kurishu chumannavan girimukaleri
viricchu kaikaalkale athinmel
sharikkirumpaanikal tharappathinnaayathu
smarikkukil vismayaneeyam
Download Song