Daivakrupa manoharame ente
Verse 1ദൈവകൃപ മനോഹരമേ എന്റെ പ്രാണനായകൻ
എനിക്കു ചെയ്യുന്ന കൃപ മനോഹരമേ
സുരദേവ നന്ദനനേ! എന്റെ ദുരിതമൊക്കെയും
ചുമന്നൊഴിച്ച നിൻകൃപ മനോഹരമേ
Verse 2കൊടുംപാപിയായിരുന്ന എന്റെ
കഠിനപാപങ്ങൾ മോചനം ചെയ്ത കൃപ മനോഹരമേ
ശത്രുവായിരുന്നയെന്നെ നിന്റെ
പുത്രനാക്കി നീ തീർത്ത നിൻകൃപ എത്ര മനോഹര
Verse 3പല പീഡകളെതിർത്തു വരും
കാലമെനിക്കു സഹിഷ്ണുത തരുംകൃപ മനോഹരമേ
ബലഹീനനാകുമെന്നിൽകര
ളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേ
Verse 4നാശലോകം തന്നിലെന്നെ സൽപ്ര
കാശമായ് നടത്തിടും നിൻകൃപയെത്ര മനോഹരമേ
അരിസഞ്ചയനടുവിൽഎന്നെ
തിരുച്ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപ മനോഹരമേ
Verse 5ചതിനിറഞ്ഞ ലോകമിതിൽ നിന്റെ പുതുജീവനിൽ ഞാൻ
സ്ഥിതി ചെയ്വാൻ കൃപയധികം നൽകണമേ
പരിശ്രമത്തിനാലെയൊന്നും എന്നാൽ പരമനാഥനേ,
കഴികയില്ല നിൻ കൃപ ചൊരിയണമേ
Verse 1daivakr̥upa manoharamē ente prāṇanāyakan
enikku chyunna kr̥upa manoharamē
suradēva nandananē ente durithamokkeyuṁ
chumannozhicha ninkr̥upa manoāharamē
Verse 2kodum pāpiyāyirunna ente
kadina pāpaṅgkaḷ mochanaṁ cheytha kr̥upa manoharamē
śhathruvāyirunnayenne ninte
puthranākki ne thertha ninkr̥upa ethra manoāharame
Verse 3pala peḍakaḷethirthu varuṁ
kālamenikku sahiṣhṇutha tharumkr̥upa manoāharame
balahenanākum'ennil kara
ḷaliñja'nudinaṁ thāṅgki nadathuṁ kr̥upa manoāharame
Verse 4nāśhaloākaṁ thannilenne salpra-
kāśhamāy nadathiduṁ nin kr̥upayethra manoāharame
ari’sañchayanaduvil enne
thiruchiṟakullil maṟachu kākkunna kr̥upa manoāharame
Verse 5chathi niṟañja loākamathil ninte puthujevanil ñjān
sthithi cheyvān kr̥upayadhikaṁ nalkeṇamē
pariśhramathināleyeonnuṁ ennāl parama nāthhanē,
kazhikayilla nin kr̥upa choriyeṇamē
Download Song