ദൈവകൃപയിൽ ഞാനാശ്രയിച്ച്
അവൻ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
Verse 2
ഇഹലോകമോ തരികില്ലൊരു
സുഖവും മനഃശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയിൽ
എന്നും ആനന്ദം ഉണ്ടെനിക്ക്
Verse 3:
മനോവേദന പലശോധന
മമ ജീവിത പാതയതിൽ
മാറാതേറിടുമ്പോൾ ആത്മനാഥനവൻ
മാറിൽ ചാരി ഞാനാശ്വസിക്കും
Verse 4:
എത്ര നല്ലവൻ മതിയായവൻ
എന്നെ കരുതുന്ന കർത്തനവൻ
എന്റെ ആവിശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
ഏറ്റം അടുത്ത സഹായകൻ താൻ
Verse 5:
എന്റെ ആയുസ്സിൻ ദിനമൊക്കെയും
തന്റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ
തിരുമാറിൽ മറഞ്ഞിടും ഞാൻ