Verse 1ദൈവകൃപയിൻ തണലിലും
തിരുനിവാസത്തിൻ മറവിലും (2)
ശാശ്വതഭുജത്തിൻ കീഴിലും
വഹിച്ചിടും ഉന്നതനാം ദൈവമേ
Verse 2നിത്യ തേജസ്സിനായ് വിളിക്കപ്പെട്ടോർ
വിശ്വാസ്ഥിരതരായ് നിന്നിടുവിൻ (2)
ഉത്സാഹത്തിൽ മടുപ്പില്ലാതെയും
ആത്മാവിൽ എരിവോടെ ആയിരിപ്പിൻ; ദൈവകൃപ....
Verse 3എന്നും അവൻ നിങ്ങൾക്കായ് കരുതുന്നതാൽ
ദൈവത്തിൻ പാദപീഠേ താണിരിപ്പിൻ
പ്രതിയോഗിയാം സാത്താൻ ശക്തനാകയാൽ
നിർമ്മദരായ് നാമോ ഉണർന്നിരിപ്പിൻ; ദൈവകൃപ....
Verse 4ഭൂവിൽ പരീക്ഷകൾ അനുദിനം വന്നിടുമ്പോൾ
നിരന്തരം അവനെ നാം ധ്യാനിച്ചിടാം(2)
കഷ്ടതയിൽ തളരാതെ നിൽപ്പാൻ
പ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം; ദൈവകൃപ....
Verse 1daivakrupayin thanalilum
thirunivasathin maravilum(2)
shashvathabhujathin kezhilum
vahichidum unnathanam daivame
Verse 2nithya thejassinay vilikkappettor
vishvasthhiratharay ninniduvin(2)
uthsahathil maduppillatheyum
aathmavil erivode aayirippin; daivakrupa...
Verse 3ennum avan ningalkkay karuthunnathal
daivathin padapedhe thanirippin
prathiyogiyam sathan shakthanakayal
nirmmadaray namo unarnnirippin; daivakrupa...
Verse 4bhoovil parekshakal anudinanam vannidumpol
nirantharam avane naam dhyanichidam(2)
kashdathayil thalarathe nilppan
prarthhanayal ennum jagarichidam; daivakrupa...
Download Song