Daivakunjadu yogyan thaan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ദൈവകുഞ്ഞാടു യോഗ്യൻ താൻ
ദൈവകുഞ്ഞാടു യോഗ്യൻ താൻ
സർവ്വ സ്തുതി ബഹുമാനങ്ങൾക്കും
ദൈവകുഞ്ഞാടു യോഗ്യൻ താൻ
Verse 2 വീണുവണങ്ങുവിൻ വാഴ്ത്തി സ്തുതിക്കുവിൻ
വീരനാം രാജൻ താൻ എഴുന്നള്ളീടുന്നു
വീര്യഭുജമുള്ളോൻ പാപഹരൻ ക്രിസ്തു
വീണ്ടെടുത്തെന്നെയും തൻ മകനാക്കിയേ ദൈവ...
Verse 3 നീ അറുക്കപ്പെട്ടു നിൻ രുധിരത്തിനാൽ
കുശവൻ നിലം വാങ്ങി പുതുപാത്രസൃഷ്ടിക്കായ്
മണ്മയ പാത്രങ്ങളെ വിണ്മയമാക്കുവാൻ
ചക്രത്തിന്മേൽ ദിനവും കുശവൻ പണിയുന്നു ദൈവ...
Verse 4 മരണ പാതാളത്തെ തകർത്തു ക്രൂശിന്മേൽ
പുനരുത്ഥാനത്തെ ദാനമായ് നൽകി
വാഴ്ചകളെയും അധികാരങ്ങളെയും
ആയുധം വെയ്പ്പിച്ചു ജയഘോഷം മുഴക്കി ദൈവ...
Verse 5 ദൈവസിംഹാസനം ന്യായവിധിക്കൊരുങ്ങി
പുസ്തകം തുറപ്പാൻ പുത്രനെഴുന്നള്ളി
മൂവുലകും നടുങ്ങി മൂപ്പന്മാരോ വണങ്ങി
പൊൻകിരീടങ്ങളെ പാദത്തിലർപ്പിച്ചു ദൈവ...
Verse 6 സർവ്വ രാജാക്കളും മഹത്തുക്കളുമെല്ലാം
ഓടിയൊളിക്കും വൻ പാറ ഗഹ്വരങ്ങളിൽ
കുഞ്ഞാട്ടിൻ കോപത്തിൽ ലോകം വിറക്കുമ്പോൾ
കുഞ്ഞാട്ടിൻ കാന്ത നാം തിരുമാർവ്വിൽ ചാരിടും ദൈവ...
Verse 1 daivakunjnjaadu yogyan thaan
daivakunjnjaadu yogyan thaan
sarvva sthuthi bahumaanngalkkum
daivakunjnjaadu yogyan thaan
Verse 2 veenu vannguvin vaazhtthi sthuthikkuvin
veeranaam raajan thaan ezhunnalleedunnu
veeryabhujamullon paapaharan kristhu
veendedutthenneyum than makanaakkiye;- daiv...
Verse 3 nee arukkappettu nin rudhiratthinaal
kushavan nilam vaangi puthu paathra srishtikkaay
manmaya paathrngale vinmayamaakkuvaan
chakratthinmel dinavum kushavan paniyunnu;- daiv...
Verse 4 marana paathaalatthe thakartthu krooshinmel
punarutthhaanaththe daanamaay nalki
vaazhchakaleyum adhikaarngaleyum
aayudham veyppicchu jayaghosham muzhakki;- daiv...
Verse 5 daiva simhaasanam nyaayavidhikkorungi
pusthakam thurappaan puthranezhunnalli
moovulakum nadungi mooppanmaaro vanngi
ponakireedngale paadatthilarppicchu;- daiv...
Verse 6 sarvva raajaakkalum mahatthukkalumellaam
odiyolikkum van paara gahvarngalil
kunjnjaattin kopatthil lokam virakkumpol
kunjnjaattin kaantha naam thirumaarvvil chaaridum;- daiv...
Share
Download Song
Cancel
Download