Daivam enikkennum sangkethamaakunnu
Verse 1ദൈവമെനിക്കെന്നും സങ്കേതമാകുന്നു
ദിവ്യ സമാധാനമുണ്ടെനിക്ക്
Verse 2ഉർവ്വി കുലുങ്ങിലും പർവതം മാറിലും
സർവ്വ സമുദ്രമിളകീടിലും
ദൈവനഗരത്തെ മോദിപ്പിക്കും നദി
സർവ്വദാ എന്നിലൊഴികീടുന്നു
Verse 3ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ-
മീപത്തിലേശു താൻ നില്ക്കുന്നുണ്ട്
കോപിച്ചിളകുന്ന സിന്ധുവിനെ യേശു
ശാസിച്ചടക്കുന്നെന്താശ്വാസമെ
Verse 4ഭൂലോകമാകെ ജലപ്രവാഹം കൊണ്ട്
മാലോകരാകെ വശംകെട്ടാലും
മേലായുയർന്നൊരു പെട്ടകത്തിലിരു-
ന്നാലേലുയ്യാ പാടി ആനന്ദിക്കാം
Verse 5സോദോം നിവാസികളാസകലം അതി-
വേദനയോടലറീടുമപ്പോൾ
സോദോമിൽ നിന്നോടി രക്ഷപ്പെടാനൊരു
സോവാറെനിക്കുണ്ടെന്താമോദമെ
Verse 6സങ്കേതമോ എന്റെ ദുർഗ്ഗമോ പെട്ടിയോ
സോവാറൊ സർവ്വം എന്നേശുവത്രെ
തങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽ
ശങ്കയില്ലാതെന്നും പാർത്തിടാമെ
Verse 7ആനന്ദമുണ്ടെനിക്ക് : എന്ന രീതി
Verse 1daivamennikkennum sankethamaakunnu
divya samaadhaanamundenikku
Verse 2urvvi kulungilum parvatham maarilum
sarvva samudramilakeedilum
daivanagaratthe modippikkum nadhi
sarvvadaa ennilozhikeedunnu;-
Verse 3aapatthanarthangal vanneedukilan sa-
meepattheleshu thaan nilkkunnundu
kopichilakunna sindhuvine yeshu
shaasichadakkunnenthaashvaasame;-
Verse 4bhoolokamaake jalapravaaham kondu
maalokaraake vasham kettaalum
melaayuyarnnoru pettakaththiliru-
nnaaleluuyyaa paadi aanandikkaam;-
Verse 5sodoom nivaasikalaasakalam athi-
vedanayodalareedumappol
sodoomil ninnodi rakshappedaanoru
sovaarenikkundenthaamodame;-
Verse 6sankethamo ente durggamo petti yo
sovaaro sarvvam enneshuvathre
thanganinam chorinjoru rakshakanil
shankayillaaththum paarththidaame;-
Verse 7aanandamundenikku : enna reethi
Download Song