ദൈവം നമ്മുടെ സങ്കേതം ബലം
മാ കഷ്ടകാലത്തിൽ സമീപസഹായം
Verse 2
ഭൂമി മുഴുവൻ മാറിയെന്നാലും
വൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലും
അതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലും
മല കുലുങ്ങിയാലും നാം ഭയപ്പെടില്ല
Verse 3
ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾ
അത്യുന്നതന്റെ പരിശുദ്ധ നഗരത്തെ
സന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേ
അതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും
Verse 4
ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങി
അവൻ തന്റെ തിരുശബ്ദം കേൾപ്പിച്ചു
ഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ
ദൈവം നമുക്കേറ്റം ദുർഗമാകുന്നു
Verse 5
വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾ
ലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂ
ഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നു
വില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു
Verse 6
മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻ
ഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകും
സൈന്യങ്ങളുടെ യഹോവയുണ്ട്
യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു
Verse 1
Daivam nammude sangketham balam
ma kashta kalathil sameepa sahayam
Verse 2
Bhumi muzhuvan mariennalum
Van parvathangal samudrathil veenalum
Athin’jelam irachu muttum kalngiyalum
Mala kulungiyalum nam bhayapedilla;-