ദൈവം പ്രവൃത്തിക്കും
എനിക്കായ് അത്ഭുതങ്ങളേ
ദൈവം തുറന്നീടും
എനിക്കായ് വഴികളേ
Verse 2
ഞാൻ വിശ്വസിക്കുന്നു എല്ലാം സാദ്ധ്യമാകും
കാത്തിരിക്കുന്നു ദൈവ പ്രവൃത്തിക്കായി
താമസ്സിക്കില്ലാ ഒട്ടും താമസ്സിക്കില്ലാ
വാക്കു തന്നവൻ എന്നേ മാനിച്ചീടും
Verse 3
മരുവിൽ തന്മക്കളേ
മന്ന നല്കി നടത്തിയപോൽ
എനിക്കായ് വേണ്ടതെല്ലാം
എൻറെ ദൈവം ഒരുക്കീടുമേ
Verse 4:
ശത്രുവിൻ പാളയങ്ങൾ
ചുറ്റും നിരന്നിടുമ്പോൾ
അവിടുന്നെന്നെ വിടുവിക്കുവാൻ
എൻറെ ദൈവം ഇറങ്ങി വരും
Verse 5:
എൻ മുഖം ലജ്ജിക്കയില്ലാ
പ്രത്യാശ കുറയുകില്ലാ
എന്നേ മാനിക്കുന്നവൻ
എന്നോട് കൂടെയുണ്ട്