Daivam sakalavum nanmaykkayi
Verse 1ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു
ഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നു
Verse 2ഞാനോ ഇതേവരെ ദൈവമാം പിതാവിന്റെ
കൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ല
Verse 3ശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നു
രക്ഷകനടയന്മേൽ പക്ഷമായി ചെയ്തതെല്ലാം
Verse 4സങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽ
തൻ കൃപയളവെന്യേ അനുഗ്രഹ നിറവേകി
Verse 5എത്രനല്ലുടയവൻ കൃമിയാമടിയന്മേൽ
ഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ല
Verse 6സ്വർഗ്ഗമേനിക്കായി തൻ പുത്രനിൽ നൽകിയ
ദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നു
Verse 7ഇമ്മാനുവേലിന്റെ ചിറകുകൾ വിടരുന്ന
അമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ
Verse 1daivam sakalavum nanmaykkayi cheyyunnu
bhakathanmarihe’yenthinnalayunnu valayunnu
Verse 2njaano ithevare daivamaam pithaavinte
kaikalil ruchichathil thinmayayonnumilla
Verse 3shikshayaayi palathenmEl vannu njaanarriyunnu
rakshakanadayanmel pakshamaay cheythathellam
Verse 4sangkadam bahuvidham saadhu njaan ruchichathil
than krupayalavenye anugraha niraveki
Verse 5ethranalludayavan krimiyaamadiyanmel
ithra maa daya thonnaan orkkukilonnumilla
Verse 6swarggamenikkaay than puthranil nalkiya
dathavakasha’morthen karthaave vanangunnu
Verse 7immanuvelinte chirakukal vidarunna
ammahaa bhagyadeshathadiyaney orkkane
Download Song