Daivam thaan snehikkum manavarkkekum
Verse 1ദൈവം താൻ സ്നേഹിക്കും
മാനവർക്കേകും നന്മകളെത്രപരം
തൻ സ്നേഹം കൈക്കൊള്ളും
മക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2)
Verse 2നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽ
സ്വർഗ്ഗീയ ചൈതന്യം വാണിടുന്നു;
തൻഹിതം ചെയ്തിടുവാൻ(2)
സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും
Verse 3കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലും
അത്യന്തം താതൻ പുലർത്തീടുന്നു;
കാനാവിലെ നൽവീഞ്ഞിലും(2)
മാധുര്യമായവ നൽകീടുന്നു
Verse 4നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്ന
വൻ ദയ എത്ര ബഹുലമഹോ;
ആധിയും വ്യാധിയും(2)
ഏശിടാതെ താതൻ കാത്തിടുന്നു
Verse 5വാരിവിതറുന്നു ഭക്തർക്കളവെന്യെ
മാറിപോൽ വൻ കൃപയേകീടുന്നു;
നന്ദിയാൽ വാഴ്ത്തിടാം(2)
നിത്യവും തൻദയ വർണ്ണിച്ചീടാം
Verse 1Daivam thaan snehikkum
manavarkkekum nanmakalethraparam
than sneham kaikkollum
makkalkku nalkunna-vankrupayethra dhanyam(2)
Verse 2neethimaanmarude vasasthhalangalil
swarggeya chaithanyam vaanidunnu;
than hitham cheythiduvaan(2)
swarggeya jnjanathaal palichedum;-
Verse 3kamkshikkunnathilum ninaykkunnathilum
athyantham thathan pularthedunnu;
kanavile nalvenjnjilum(2)
maadhuryamayava nalkeedunnu;-
Verse 4nidrayilum paran priyarkkorukkunna
van daya ethra bahulamaho;
aadhiyum vyaadhiyum(2)
eeshidathe thaathan kaathidunnu;-
Verse 5vaarivitharunnu bhaktharkkalavenye
maaripol van krupayekedunnu;
nandiyaal vaazhthidaam(2)
nithyavum than daya varnnichedaam;-
Download Song