Daivame ange sannidhe njangal
Verse 1ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ
വന്നണയുന്നീ യാമത്തിൽ
തൃക്കൺ പാർക്കണേ കൃപയേകണേ
ആശിഷം നൽകീടേണമേ
Verse 2തവനാമം ഞങ്ങൾക്കാമോദം നിയതം
അരുൾവരദാ കൃപ ചൊരിയൂ നീ
തിരുശക്തി ഞങ്ങൾക്കരുളേണം ഇന്നീ
മംഗളയോഗവേളയിൽ(2)
Verse 3കന്മഷഹേതു സർവതുമെങ്ങൾ
വിട്ടൊഴിഞ്ഞിഹൈ മേവുവാൻ
കർമ്മ മണ്ഡലം ശോഭിതമാക്കി
പൂർണമാക്കുക നിൻ ഹിതം(2) തവനാമം…
Verse 4അങ്ങേയെന്നുള്ളിൽ സ്വീകരിക്കാത്ത
നാൾകളോർക്കുകിൽ ദാരുണം
സ്നേഹസാഗരമേ മാർഗ്ഗദീപമേ
ഞങ്ങളിൽ നിത്യം വാഴണേ(2) തവനാമം…
Verse 5ഞാൻ കുറഞ്ഞു നിൻ നാമമേറണം
ഈ ദിവ്യ ചിന്ത നൽകണം
അന്ത്യത്തോളവും നിൻ മഹത്വത്തിൽ
ഞാൻ മുഴുകണമെൻ പ്രഭോ(2) തവനാമം…
Verse 1daivame ange sannidhe njangal
vannanayunnee yaamathil
thrikkan paarkkane krupayekane
aashisham nalkeedename
Verse 2thavanaamam njangalkkaamodam niyamam
arulvaradaa krupa choriyoo nee
thirushakthi njangalkkarulenam innee
mangalayogavelayil(2)
Verse 3kanmashahethu sarvathumengal
vittozhinjiha mevuvaan
karma mandalam shobhithamaakki
poornamaakkuka nin hitham(2);- thavanaamam…
Verse 4angeyennullil sweekarikkaatha
naalkkalorkkukil daarunam
snehasaagarame maarggadeepame
njangalil nithyam vaazhane(2);- thavanaamam…
Verse 5njaan kuranju nin naamameranam
ee divya chintha nalkanm
anthyaththolavum nin mahathwathil
njaan muzhukanamen prabho(2);- thavanaamam…
Download Song