Verse 1ദൈവമേ നീ കൈവെടിഞ്ഞോ
കാൽവറിയിൽ നിൻ സുതനെ!
താനുറക്കെ കേണിടുന്നു
പ്രാണനെ വെടിഞ്ഞിടുന്നു
Verse 2ഏകയാഗം മൂലമാർക്കും
ഏകുവാനായ് മോക്ഷമാർഗ്ഗം
ലോകപാപമാകവേ നീ
ആക്കി തന്മേൽ നിഷ്കാരുണ്യം
Verse 3പാപമറിയാത്തവനെ
ഞാനവനിൽ ദൈവനീതി
ആകുവതിന്നായെനിക്കായ്
പാപമാക്കിതീർത്തോ ദേവാ!
Verse 4മൃത്യുവിൽ നിന്നെന്റെ പ്രാണൻ
വീഴ്ചയിൽ നിന്നെന്റെ കാൽകൾ
കണ്ണുനീരിൽ നിന്നു കൺകൾ
നിർണ്ണയം വിമോചിപ്പാനായ്
Verse 5എൻവിലാപം നൃത്തമാകാൻ
എന്റെ രട്ടഴിഞ്ഞുപോകാൻ
സന്തതം സന്തോഷമേകാൻ
സ്വർഗ്ഗനാടെൻ സ്വന്തമാകാൻ
Verse 6പാർത്തലത്തിലെത്രകാലം
പാർത്തിടും ഞാനത്രനാളും
കീർത്തിച്ചിടും സ്തോത്രം ചെയ്യും
വാഴ്ത്തിപ്പാടും ഹല്ലേലുയ്യാ!
Verse 1daivame nee kaivedinjo
kaalvariyil nin suthane!
thaanurakke kenidunnu
praanane vedinjnjidunnu
Verse 2ekayaagam moolamaarkkum
ekuvaanaay mokshamaarggam
lokapaapamaakave nee
aakki thanmel nishkaarunyam;-
Verse 3paapamariyaatthavane
njaanavanil daivaneethi
aakuvathinnaayenikkaay
paapamaakkitheerttho devaa!;-
Verse 4mrithyuvil ninnente praanan
veezhchayil ninnente kaalkal
kannuneeril ninnu kanakal
nirnnayam vimochippaanaay;-
Verse 5enavilaapam nritthamaakaan
ente rttazhinjnjupokaan
santhatham santhoshamekaan
swargganaaden svanthamaakaan;-
Verse 6paartthalaththilethrakaalam
paartthidum njaanathranaalum
keertthicchidum sthothram cheyyum
vaazhtthippaadum halleluyyaa!;-
Download Song