Daivame ninakku sthothram
Verse 1ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും
സന്താപകാലത്തും സന്തോഷകാലത്തും
എപ്പോഴും എന്റെ നാവു നിന്നെ വാഴ്ത്തുമേ
Verse 2നിന്നെയറിഞ്ഞിടാതെ പോയ പാതയിൽ
നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾ
എൻനാവതെങ്ങനെ മിണ്ടാതിരുന്നിടും
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ
Verse 3എന്നെയനുദിനം വഴി നടത്തണം
വീഴാതെയങ്ങു നിന്നടുക്കലെത്തിടാൻ
ആലംബമായിടും ആത്മാവെ തന്നതാൽ
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ
Verse 4പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീ
എൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനം
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ
Verse 5എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കൺമണിപോലെ നിത്യം കാത്തിടുന്നെന്നെ
വൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേ
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ
Verse 1daivame ninkku sthothram padidum
orayiram sthuthikal njaan karettidum
santhapa’kalathum santhosha’kalathum
eppozum ente navu nine vazhthume
Verse 2ninneyaringidathe poya pathayil
neeyenne thedivanna sneham orkkumpol
en navathengkane mindathirunnidum
sthothrayagam’ennum’arppichedum njaan;-
Verse 3enneyanudinam vazhi nadathanam
vezhatheyangu ninnadukal ethidan
aalamba’mayidum aathmave thannathal
sthothrayagam’ennum’arppichedum njaan;-
Verse 4papacheliyil ninnu vendeduthenne
parayam kristhanil sthirappeduthi ne
ennavil thanu ne navya’sangkerthanam
sthothrayagam’ennum’arppichedum njaan;-
Verse 5en kannu’nerellam thudachidunnu ne
kanmanipole nityam kathidunnenne
van krupa’yorkumpol ennullam thullunnu
sthothrayagam’ennum’arppichedum njaan;-
Download Song