ദൈവരൂപത്തിൽ ഇരുന്ന യേശുദേവൻ
തന്റെ ദൈവത്ത്വം മുറുകെ പിടിക്കാതെ
ദാസരൂപം എടുത്തു മനുഷ്യനായ
മഹാ സ്നേഹം നമ്മുക്കു മറക്കാമോ?
Verse 2
തന്നത്താൻ ഒഴിച്ച് മനുഷ്യനായ് വിളങ്ങി
തന്നത്താൻ താഴ്ത്തി മരണത്തോളം
ക്രൂശിലെ മരണത്തോളം തന്നെ
അനുസരണമുള്ളവനായ്ത്തീർന്നു താൻ
Verse 3
ആദാമ്യ ജന്മപാപം നീക്കാനായ്
പഴയ പാമ്പിന്റെ തലയെ തകർക്കാനായ്
ദാസരൂപം എടുത്തു മനുഷ്യനായ
മഹാ സ്നേഹം നമ്മുക്കു മറക്കാമോ?
Verse 4
ദൈവവും യേശുവിനെ ഏറ്റവും ഉയിർത്തി
സകല നാമത്തിന്നും മേൽ നാമം നൽകി
യേശു നാമത്തിങ്കൽ മൂന്നു ലോകരുടേയും
മുഴങ്കാൽ മടക്കി തലതഴ്ത്തി കൊണ്ടു
Verse 5
യേശുക്രിസ്തു കർത്താവ് എന്നു അന്നേറ്റുപറയും
പിതാവായ ദൈവത്തിൻ മഹത്വത്തിനായ്
താതൻ വലഭാഗേ നമ്മുക്കായി ജീവിക്കുന്ന
വേഗം നമ്മെ ചേർക്കാൻ മേഘത്തിൽ വന്നിടുന്ന
മണവാളന്നായ് ഇന്നും ഒരുങ്ങി നിൽക്കാം.