ദൈവത്താൽ അസാദ്ധ്യമായതൊന്നുമില്ലല്ലോ
യഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോ
യേശുവിന്റെ നാമത്താൽ സൗഖ്യമുണ്ടല്ലോ
യേശുവിന്റെ രക്തത്താൽ ജയമുണ്ടല്ലോ
Verse 2
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം
പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാണാം
ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം
ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ കാണാം
Verse 3
അബ്രഹാം യഹോവയിൽ വിശ്വസിച്ചപ്പോൾ
ദൈവം അതു നീതിക്കായി കണക്കിട്ടല്ലോ(2)
അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹു ജാതികൾക്ക് പിതാവാക്കി തീർത്തല്ലോ(2)
Verse 4
യിസഹാക്കിൻ പ്രാർത്ഥനയ്ക്കു മറുപടിയായ്
നൂറുമേനി നൽകി ദൈവം അനുഗ്രഹിച്ചു(2)
വാഗ്ദത്തങ്ങൾ നിറവേറ്റി പരിപാലിച്ചു
തലമുറകൾ നൽകി അനുഗ്രഹിച്ചു (2)
Verse 5
യാക്കോബും ദൈവത്തെ ആരാധിച്ചപ്പോൾ
യഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോൾ(2)
യാബോക്കെന്ന കടവിൽ അനുഗ്രഹമായ്
യിസ്രായേൽ എന്ന ബഹുമാനം ലഭിച്ചു(2)