ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടം
ഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻ
Verse 2
തന്റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻ
വാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്
Verse 3
തന്റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽ
രാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്
Verse 4:
ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോ
ഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ
Verse 5:
ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലും
വീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും
Verse 6:
സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ
Verse 7:
യേശു എന്നാത്മ സഖേ : എന്ന രീതി