Daivathin krupaye chinthikkam
Verse 1ദൈവത്തിൻ കൃപയെ ചിന്തിക്കാം
ദിവ്യജീവൻ നൽകിയതോർക്കാം
Verse 2ഏകസുതനിൽ വിശ്വസിച്ചിടുന്നോർ-
ക്കേവർക്കും ജീവൻ നൽകുവാനവനെ
ഏകി ലോകത്തെ സ്നേഹിച്ച കൃപയെ
പുകഴ്ത്തി നമുക്കു സ്തുതിക്കാം
Verse 3ന്യായവിധിയിൻ വാളിന്നു കീഴിൽ
ന്യായമായകപ്പെട്ടാകുലരാകും
നമ്മുടെ ശിക്ഷയഖിലം പുത്രന്മേൽ
ചുമത്തിയ കൃപയോർക്കാം
Verse 4ദൈവമേ ദൈവമേ ഈവിധമെന്നെ
കൈവിട്ടതെന്തെന്നലറിക്കരയുവാൻ
ജീവന്റെ നാഥന്നിടയായതെന്തെ
ന്നറിഞ്ഞു നമുക്കു സ്തുതിക്കാം
Verse 5കുരിശിൽ തൻ ജീവൻ വെടിഞ്ഞുവെന്നാലും
മരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾ
പ്രാണനു പുതുക്കം പ്രാപിച്ചു നമുക്കും
പ്രണമിച്ചു മുന്നിൽ വീഴാം
Verse 6നമുക്കായിട്ടിന്നും മൽക്കീസെദേക്കിൻ
ക്രമത്തിൽ പ്രധാന പുരോഹിതനായി
സ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-
ന്നവനെ നമുക്കു സ്തുതിക്കാം
Verse 7വീണ്ടും വരുന്നു രാജാധിരാജൻ
കണ്ടീടും വേഗം വാനിൽ നാമവനെ
സ്വന്തജനത്തെ ചേർത്തിടുമുടനെ
ഹല്ലേലുയ്യാ ഗീതം തുടരാം
Verse 1daivathin krupaye chinthikam
divyajeevan nalkiyathorkam
Verse 2ekasuthane vishwasicheedunor-
kevarkum jeevan nalkuvanavane
eki lokathe snehicha kripaye
pukazhthi nammuku stuthikam -
Verse 3nyaayavidhiyin vaalinu keezhil
nyaayamayakapettakularaakum
nammude shikshakhilam puthranmel
chummathiya kripayorkam -
Verse 4daivame daivame eevidhamene
kaivittadendenalari karayuvan
jeevante naadanidayayathende-
narinju nammuku stuthikam -
Verse 5kurishil than jeevan vedinjuvenaalum
maranathevenuthaanuyirthu moonam naal
praananu puthukam prapichu namukum
pranamichu munil veezham -
Verse 6nammukayittinum malkizadekin
kramathil pradhana purohithanaayi
swargavishudha sthalathethi vazhunna-
vane namuku stuthikam
Verse 7veendum varunna raajadhiraajan
kandidum vegam vaanil namavane
svantha janathe cherthidumudane
hallelujah geetham thudaram -
Download Song