LyricFront

Daivathin kunjade sarva vandanathinum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ കുഞ്ഞാടേ സർവ്വ വന്ദനത്തിനും യോഗ്യൻ നീ ജ്ഞാനവും ശക്തിയും ധനം ബലം- സ്തുതി ബഹുമാനമെല്ലാം നിനക്കേ
Verse 2
ഘോരപിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ ചോരയിൻ ചോരിച്ചിലാൽ യേശുവേ ഈ വൻ പോരിനെ തീർത്തവൻ നീ
Verse 3
ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീർക്കുവാൻ പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി നിൻ കായത്തെ ഏൽപ്പിച്ചു നീ
Verse 4
മൃത്യുവെ ജയിപ്പാൻ നീ ദൈവഭൃത്യനാം നിന്നെത്തന്നെ നിത്യദൈവാവിയാലർപ്പിച്ചതാലീ മർത്യർക്കു ജീവനുണ്ടായ്
Verse 5
ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻ ജീവനെ ഏൽപ്പിച്ചപ്പോൾ
Verse 6
കുറ്റം ചുമത്തുന്നതാർ? നിന്റെ ശത്രുവർഗ്ഗമെവിടെ? യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാൽ
Verse 7
ഹല്ലേലുയ്യാ പാടിൻ ക്രിസ്തു നല്ലവനെന്നാർക്കുവിൻ വല്ലഭമാം തിരുനാമത്തിൽ സൃഷ്ടിയെല്ലാം വണങ്ങിടട്ടെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?