Daivathin kunjade sarva vandanathinum
Verse 1ദൈവത്തിൻ കുഞ്ഞാടേ സർവ്വ
വന്ദനത്തിനും യോഗ്യൻ നീ
ജ്ഞാനവും ശക്തിയും ധനം ബലം-
സ്തുതി ബഹുമാനമെല്ലാം നിനക്കേ
Verse 2ഘോരപിശാചിൻ നുകം നീങ്ങാൻ
പോരാ സ്വയത്തിൻ ശ്രമങ്ങൾ
ചോരയിൻ ചോരിച്ചിലാൽ യേശുവേ
ഈ വൻ പോരിനെ തീർത്തവൻ നീ
Verse 3ന്യായപ്രമാണത്തിന്റെ ശാപം
ആയതെല്ലാം തീർക്കുവാൻ
പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി
നിൻ കായത്തെ ഏൽപ്പിച്ചു നീ
Verse 4മൃത്യുവെ ജയിപ്പാൻ നീ
ദൈവഭൃത്യനാം നിന്നെത്തന്നെ
നിത്യദൈവാവിയാലർപ്പിച്ചതാലീ
മർത്യർക്കു ജീവനുണ്ടായ്
Verse 5ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ
ചാവിലും ആസ്വദിപ്പാൻ
ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ
നീ നിൻ ജീവനെ ഏൽപ്പിച്ചപ്പോൾ
Verse 6കുറ്റം ചുമത്തുന്നതാർ?
നിന്റെ ശത്രുവർഗ്ഗമെവിടെ?
യുദ്ധമൊഴിഞ്ഞു സമാധാനമായി
വിശുദ്ധമാം രക്തത്തിനാൽ
Verse 7ഹല്ലേലുയ്യാ പാടിൻ ക്രിസ്തു
നല്ലവനെന്നാർക്കുവിൻ
വല്ലഭമാം തിരുനാമത്തിൽ
സൃഷ്ടിയെല്ലാം വണങ്ങിടട്ടെ
Verse 1daivathin kunjaade sarvvam
vandanathinum yogyan nee
njanavum shakthiyum dhanam balam-
stuthi bahumanamelaam ninake
Verse 2ghorapishachin nukam neengkan
pora swayathin shramangal
chorayin chorichilal yeshuve
ie van porine theerthavan nee;-
Verse 3nyayapramanathinte shaapam
aayathelam theekkuvan
prayaschitharthamay papathinay
nin kayathe elppichu nee;-
Verse 4mrithyuve jayippan nee daiva
bhrithyanam ninethanne
nithya daivaviyalarpichathalee
marthyarku jeevanundaay;-
Verse 5daivathin koottaayma njangal
chavilum aasvadippaan
davathal vidappettu krooshingal
nee nin jeevane elppichappol;-
Verse 6kuttam chumatthunathaar?
ninte shathruvargam evide?
yuddha mozhinju samadhanamaayi
vishudhamam rakthathinal;-
Verse 7halleluyaa paadin kristhu
nallavan ennaarkkuvin
vallabhamam thirunaamathil
srishti elaam vanangeedatte;-
Download Song