Daivathin paithal njan yeshuvin kude
Verse 1ദൈവത്തിൻ പൈതൽ ഞാൻ
യേശുവിൻ കൂടെ ഞാൻ
മേവുന്നു മന്നിതിൽ മോദമായ്
ജീവിതം ധന്യമായ് സങ്കടം തീർന്നുപോയ്
ഈ വിധം എന്നും ഞാൻ ഭാഗ്യവാൻ
Verse 2ആകുലവേളയിലെപ്പോഴും താങ്ങിടും
ആകയാൽ വ്യാകുലമില്ലിനീം
ആശ്രയം നൽകിടുമൻപെഴും നെഞ്ചതിൽ
ആശ്വസിപ്പിക്കും തൻകൈകളാൽ
Verse 3ജീവിതപാതയിലേറിടും ഭാരത്തിൽ
ഭീതനാകില്ല ഞാൻ ധൈര്യമായ്
നാഥാനാമേശുവെ നോക്കി ഞാൻ പോയിടും
ആനന്ദഗാനങ്ങൾ പാടി ഞാൻ
Verse 4ഉറ്റവർ കൈവിടും നേരത്തും മാറാതെ
മുറ്റും താൻ സ്നേഹിക്കും നിശ്ചയം
ഇത്ര നൽനാഥനെ സ്നേഹിച്ചും സേവിച്ചും
മാത്രമെൻ നാളുകൾ തീരണം
Verse 5മേഘത്തിൽ വന്നിടും പ്രിയനാമേശുവെ
വേഗത്തിൽ കാണും ഞാൻ തേജസ്സിൽ
മൃത്യുവും ദുഃഖവും നിന്ദയും തീർന്നു ഹാ!
നിത്യമായ് വാഴും തൻകൂടെ ഞാൻ
Verse 1daivathin paithal njaan yeshuvin kude njaan
mevunnu mannithil modamay
jeevitham dhanyamai sangkadam thernnupoy
iee vidam ennum njaan bhagyavan
Verse 2aakula’velayileppozum thangidum
aakayal vyakulam illini
aashrayam nalkidum anpezhum nenchathil
aasvasippikkum than kaikalal;-
Verse 3jeevitha pathayil eridum bharathil
bhethanakilla njaan dhairymay
nathhanam yeshuve nokki njaan poyidum
aanda ganangal padi njaan;-
Verse 4uttaver kaividum nerathum marathe
muttum than snehikum nishchayam
ithra nal nathhane snehichum sevichum
mathramen nalukal theranam;-
Verse 5megathil vannidum priyanam yeshuve
vegathil kanum njaan thejassil
mrithuvum dukhavum nindaum thernnu ha!
nithymay vaazum than kude njaan;-
Download Song