Daivathin paithale kleshikka
Verse 1ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീ
നിൻ ദൈവം ശക്തനാം ദൈവം താൻ
Verse 2കളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻ
നിന്നുടെ ദൈവമെന്നോർക്ക നീ
Verse 3മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെ
വിടുവിച്ച വൻ കരം ഉള്ളവൻ
Verse 4യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻ
നിന്നോടു കൂടെന്നും ഉണ്ടല്ലോ
Verse 5മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ച
കാരുണ്യവാനല്ലോ നിൻ പ്രിയൻ
Verse 6പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്ത
യിസ്രയേലിൻ ദൈവം നിൻ പ്രിയൻ
Verse 7കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻ
തിരകൾ അടക്കിയോൻ നിൻ പ്രിയൻ
Verse 8കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയും
നല്കിയ ദൈവം താൻ നിൻ പ്രിയൻ
Verse 9ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെ
പോഷിപ്പിച്ചോനല്ലോ നിൻ പ്രിയൻ
Verse 10ദാഹിക്കുവോർക്കെല്ലാം ജീവ ജലം നല്കും
ജീവൻ ഉറവ താൻ നിൻ പ്രിയൻ
Verse 11ഭാരങ്ങൾ ഒക്കെയും തൻ മേൽ നീ വെയ്ക്കുക
എല്ലാം ചുമന്നിടും ശക്തനിൽ
Verse 1Daivathin paithale kleshikka venda nee
Nin daivam shakthanam daivam than
Verse 2kalimanninal ninne srishticha daivam than
ninnude daivamennorkka nee;-
Verse 3misrayemin adimayil ninnu than makkale
viduvicha van karam ullavan;-
Verse 4israyel janathinay chenkadal bhagichon
ninnodu koodennum undallo;-
Verse 5marubhoovil mannayal avare poshippicha
kaarunyavanallo nin priyan;-
Verse 6para pilarnnu than janathin daham thertha
Israyelin daivam nin priyan;-
Verse 7kadalinmel nadannavan kattine shasichon
thirakal adakkiyon nin priyan;-
Verse 8kurudarkku kazhchayum chekidarkku kelviyum
nalkiya daivam than nin priyan;-
Verse 9cheriyo'ranch’appathal ayyayirangkale
poshippichonallo nin priyan;-
Verse 10dahikkuvorkkelam jeeva jalam nalkum
jeevan urava than nin priyan;-
Verse 11bharangkal okkeyum than mel nee veykkuka
ellam chumannidum shakthanil;-
Download Song