Daivathin puthranam kristheshuve
Verse 1ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ ജീവന്റെ വചനം നൽകേണമേ
ആശ്രിതർ മദ്ധ്യത്തിൽ പാർക്കുന്നോനേ ദാസരെ സത്യത്തിൽ നടത്തുകേ
Verse 2പണ്ടൊരഞ്ചപ്പവും മീൻ രണ്ടുമേ കണ്ടപ്പോൾ വാഴ്ത്തി വർദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യൽപ്പമേ അങ്ങേ തൃക്കൈയ്യാൽ എല്ലാം വാഴ്ത്തുകേ
Verse 3ജീവനില്ലാത്തവർ ജീവിക്കുവാൻ ദൈവത്തിൻഭക്തർ ശക്തർ ആയിടാൻ
ഏകുക യേശുവേ നിൻവാക്കിനാൽ ഏകുക കൃപയെ നിൻആത്മാവാൽ
Verse 4ദൈവരഹസ്യങ്ങൾ മിന്നിടുവാൻ ഏവനും നന്ദിയോടെ വന്ദിപ്പാൻ
മൂടലും മങ്ങലും മാറ്റിടുകേ ദൂതുകൾ വെളിച്ചമാക്കിടുകേ
Verse 5സത്യത്തിൻ സ്വാതന്ത്ര്യം വിശുദ്ധിയും നിത്യമാം ഐശ്വര്യം സുബുദ്ധിയും
സൽഗുണം ഒക്കെയും നൽകിടുകേ സത്യത്തിൻപാലകനാം യേശുവേ
Verse 6നിൻസന്നിധാനത്തിൽ ആശ്വാസങ്ങൾ നിൻതിരുനാമത്തിൻ സുഗന്ധങ്ങൾ
വ്യാപിച്ചു വീശട്ടെ നിൻആലയേ വാഴുക മഹത്ത്വത്തിൻ രാജാവേ
Verse 1Daivathin puthranaam krishtheshuve jeevante vachanam nalkename
Aashrithar madhyathil paarkkunnone daasare satyathil nadaththuke
Verse 2Pandoranchoppavum meen randume kandappol vaazhththi vardhippichone
Ingulla praapthiyum athyalpame ange thrikkaiyyaal ellaam vaazhththuke
Verse 3Jeevanillaaththavar jeevikkuvaan daivaththin bhakthar shakthar aayidaan
Ekuka yeshuve nin vaakinaal ekuka kripaye nin aathmaavaal
Verse 4Daivarahasyangal minniduvaan evanum nandiyode vandhippaan
Moodalum mangalum maattiduke doothukal velichamakkiduke
Verse 5Satyathin swaathanthryam vishudhdhiyum nithyamaam aishwaryam subuddhiyum
Salgunam okkeyum nalkiduke satyaththin paalakanaam yeshuve
Verse 6Ninsannidhaanaththil aashwaasangal ninthirunaamaththin sugandhangal
Vyaapichu veeshatte nin aalaye vaazhuka mahathwaththin raajaave
Download Song