Daivathin sneham ha ethra sreshtam
Verse 1ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം
ജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം (2)
Verse 2ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
രോഗത്താൽ പാരം തളർന്നിടുമ്പോൾ
ഭയം വേണ്ട ഞാൻ നിന്നോടുകൂടെ
ഉണ്ടെന്നുരച്ച ദൈവസ്നേഹം (2)
Verse 3ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം (2)
Verse 4മരുഭൂവിൽ വാടി തളർന്നിടുമ്പോൾ
ചേതനയറ്റു പതിച്ചിടുമ്പോൾ
പുതുജീവൻ നൽകി പുതുശക്തിയേകി
ആകാശമദ്ധ്യേ ഉയർത്തും സ്നേഹം (2)
Verse 1daivatthin sneham haa ethra shreshdtam
aayathin aazham aarkku varnnikkaam
jeevitha klesha bhaarangal maddhye
nin chaare etthum snehakaram (2)
Verse 2jeevitha bhaarngal eridumpol
rogatthaal paaram thalarnnidumpol
bhayam venda njaan ninnodukoode
undennuraccha daivasneham (2);-
Verse 3uttvar nindicchu thallidumpol
shiksha vidhicchu rasicchidumpol
pettmma pole kaikal pidicchu
maarodanaykkum krooshin sneham (2);-
Verse 4marubhoovil vaadi thalarnnidumpol
chethanayttu pathicchidumpol
puthujeevan nalki puthu shakthiyeki
aakaasha maddhye uyartthum sneham (2);-
Download Song