ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കുന്നോനെ
നിൻ അഭിഷേകത്താൽ എന്നെ നിറച്ചവനെ (2)
കൂരിരുൾ താഴ്വരയിൽ കൂടെ നടപ്പവനെ
മരണ നിഴലിലും കൂട്ടായി വരുന്നവനെ (2)
Verse 3
അങ്ങല്ലാതെ ആശ്രയിപ്പാൻ പാരിതിൽ ആരുമില്ലേ
എല്ലാം നിൻ ദാനം മാത്രം എൻ ജീവനായകനെ (2)
ഒന്നിലും പുകഴുവാനും പ്രശംസിപ്പാനുമില്ലേ
അങ്ങയിൽ മാത്രം എൻ സർവ്വ പുകഴ്ചയുമേ (2)
Verse 4
എൻ മുടിയിഴകൾപ്പോലും നീ എണ്ണി അറിയുന്നതാൽ
ഒന്നിനെക്കുറിച്ചും ഏഴ വ്യാകുലപ്പെടുന്നില്ലേ (2)
നിൻഹിതം അല്ലാതെയെന്നിൽ ഒന്നും നിവർത്തിക്കില്ല
ഞാൻ എത്ര ഭാഗ്യവാൻ യേശുവിൽ ചാരുന്നതാൽ(2)
Verse 5
വേഗം ഞാൻ വന്നിടാം എന്ന വാക്കുപറഞ്ഞവനെ
വേഗം നിന്നെ കാണാൻ എൻ കൺകൾ കൊതിച്ചിടുന്നേ(2)
നീക്കം വരാത്തതാം ഗേഹം വേഗം എൻ സ്വന്തമേ
വേർപിരിയാതെ നാമെന്നും തൻകൂടെ വാഴുമേ (2)