താൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്
താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോ
തൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ
Verse 3
ജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻ
ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻ
ജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെ
മോടിയോടു വാനത്തിൽ തൂക്കിയവനാം
Verse 4:
നീട്ടിയ ഭുജത്താൽ യിസ്രായേലിനെ
വീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകി
ചെങ്കടൽ പിളർന്നു തൻ ജനങ്ങളെ
തങ്ക നിലത്തൂടെ താൻ നടത്തിയേ
Verse 5:
നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾ
വേണ്ടതെല്ലാം നൽകി ആദരിച്ചു താൻ
ഇമ്പദേശം എന്നന്നേക്കുമവർക്കായ്
അൻപോടവകാശം താനരുളിയേ
Verse 6:
താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോ
വീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോ
വൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോ
ധൈര്യമായ് നമുക്കും പാടിടാമല്ലോ
Verse 7:
മാനവരിൻ സ്നേഹം മാറിടുന്നേരം
മാറിടാത്ത നിത്യ സ്നേഹിതൻ തന്നെ
നേരിടുന്ന എല്ലാ വ്യാകുലങ്ങളും
തീരുമേ തൻ ഉന്നത സന്നിധാനത്തിൽ