Danam danam vishudhathma danam
Verse 1ദാനം ദാനം വിശുദ്ധാത്മദാനം
പകരുക ദൈവസുത അങ്ങേ
വാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെ
ഏഴകൾ യാചിക്കുന്നു
Verse 2ആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം
ജയകരമായ് നയിപ്പാൻ ഞങ്ങൾ
ആത്മാവും ദേഹിയും ദേഹവുമെല്ലാം
തിരുമുമ്പിൽ സമർപ്പിക്കുന്നു
Verse 3കഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ്
ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾ
ദുഃഖിതരായി സ്വയ നീതിയെല്ലാം
പൂർണ്ണമായ് വെടിഞ്ഞിടുന്നു
Verse 4ജീവിതത്തിൽ വന്ന കന്മക്ഷം നീക്കി
വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെ
പരിശുദ്ധനിണത്താൽ നിർമ്മലമാക്കുക
ശ്രേഷ്ഠപുരോഹിതനെ
Verse 5ഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ
ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾ
ഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ
മടുക്കാതെ യാചിക്കുന്നു
Verse 1Danam danam vishudhathma danam
Pakaruka daivasutha ange
Vagdetham prapippan athi’vanjayode
Eezakal yachikunnu;-
Verse 2Aathma’bhalathal nirangoru jeevitham
Jakarayai nayippan njangal
Aathmavum dehium dehavumellam
Thirumunpil samarpikunne;-
Verse 3Kazinju’poyandukal bhalamillathai
Jeevicha’thorthidumpol njangal
Dukitharayi sway nethiyellam
Purmayi vedinjidunnu;-
Verse 4Jeevithathil vanna kanmasham neeki
Vishudiye prapichidan njangal
Parishuda’ninathal nimalmakkuka
Shreshda’purohithane;-
Verse 5Uyarthil ninnulla van shakthiyale
Unarthi anugrahippan njangal
Ullam nurungi vallabhan padathil
Madukathe yachikunnu;-
Download Song