അനുരഞ്ജനവും ഐകമത്യവും ഞങ്ങളിൽ വളർന്നിടുവാൻ
ത്രിത്വത്തിൻ ഏകമാം നിൻ ദിവ്യ ഭാവം കൈവരാൻ
ദൈവമക്കളെന്നോർത്തിടാൻ ഞങ്ങൾ യോഗ്യമാം ഫലമേകിടാൻ
നിന്റെ സ്നേഹം ഞങ്ങളിൽ സംപൂർണ്ണമായിടാൻ
Verse 3
പാപബോധവും നീതി സാരവും ഞങ്ങളിൽ വളർന്നിടുവാൻ
നിൻ വരവിൻനാൾ വരെയും നിൻ വിശുദ്ധിയിൽ മേവിടാൻ
താവകാത്മവേകി ഞങ്ങളിലാത്മജ്ഞാനം നിറച്ചിടാൻ
നിൻ മഹത്വ പൂർണ്ണതയ്ക്കായ് അർപ്പണം ചെയ്വാൻ
Verse 4
ദൈവ ദാനമാം ധന്യഭൂവിൽ ചാരുത നിലനിർത്തുവാൻ
ഇരുളിൻ കോട്ടകൾ തകർത്തിടാൻ ബലമിതമേകും താതനേ
വിഭവ ചൂഷണമരുതെന്നോർപ്പാൻ ജനതയിൽ കൃപയേകുക
നിൻ ഹിതം സമ്പൂർണ്ണമായി ഭൂവിലേറ്റുവാൻ