Daya labhichor naam sthuthicheduvom athinu
Verse 1ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം
അതിനു യോഗ്യൻ ക്രിസ്തുവത്രെ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്ത്തീടാം
Verse 2നിൻ തിരുമേനിയറുക്കപ്പെട്ടു നിൻ
രുധിരത്തിൻ വിലയായ് വാങ്ങിയതാം
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ
ജാതികൾ സർവ്വവും ചേർത്തുകൊണ്ട് ദയ...
Verse 3പാപത്തിന്നധീനതയിൽ നിന്നീ
യടിയാനെ നീ വിടുവിച്ചു
അത്ഭുതമാർന്നൊളിയിൽ പ്രീയനോടെ
രാജ്യത്തിലാക്കിയതാൽ ദയ...
Verse 4വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻ
സിംഹാസനവാസികളും താൻ
ആയവനരുളിയ രക്ഷയിൻ മഹിമക്കായ്
കിരീടങ്ങൾ താഴെയിട്ടും ദയ...
Verse 5ദൈവകുഞ്ഞാടവൻ യോഗ്യനെന്നു
മോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്
സ്തുതിച്ചിടാം വെളളത്തിനിരച്ചിൽ പോൽ
ശബ്ദത്താൽ പരിശുദ്ധയാം സഭയെ ദയ...
Verse 6യേശുതാൻ വേഗം വരുന്നതിനാൽ
മുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെ
സ്നേഹിച്ച യേശുവേ കണ്ടീടുവോം നാം
ആനന്ദനാളതിലേ ദയ...
Verse 1daya labhichor naam sthuthicheduvom
athinu yogyan kristhuvathre
madhurya raagamam geethangkalale
avane naam pukazhtheedam
Verse 2nin thirumeni'yarukkappettu nin
rudhirathin vilayayi vangkiyathaam
gothrangkal bhashakal vamshangkal
jaathikal sarvvavum cherthu konde;-
Verse 3papathinn'adhenathayil ninnee
adiyane nee viduvichu
athbhutha'marnnoliyil preyanude
raajyathil akkiyathal;-
Verse 4veezhunnu priyane vazhthiduvan
simhasanavasikalum than
aayavan aruliya rakshayin mahimakkayi
kiredangkal thaazheyittm;-
Verse 5daiva kunjadavan yogyanennu
mokshathil kelkkunna shabdamathe
sthuthichidam vellathin'irachil pol
shabdathal parishuddhayam sabhaye;-
Verse 6yeshu than vegam varunnathinal
muzhangkal madakki namaskarikkam-namme
snehicha yeshuve kandeduvom naam
aananda nalathile;-
Download Song