Deham mannaakum mumbe thedikkol
Verse 1ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ
ലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻ
ഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾക
Verse 2ബാലത കോമളത്വം വാടും പൂവോടു തുല്യം
ബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാം
പാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ
Verse 3രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നു
വേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽ
ആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ
Verse 4ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേ
തെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോ
പറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം
Verse 5കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേ
കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
ക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ
Verse 1Deham mannaakum mumbe thedikkol daivakrupa
Lokavaazhchayodungum kaalam muzhuvan
eeka rakshaakaranaam yeshuvil chernnukolka
Verse 2Baalatha komalathwam vaadum poovodu thullyam
Balavum raktha-thilappum saukhyavum ellaam
Paarilaarkkum urappaan paadullath allayallo
Verse 3Rogangal angumingum dehathil paarthidunnu
Vegam vardhichidum sarvveshann aajnjayaal
aakekkoodi njarukkum pokum jeevanathinaal
Verse 4Chuttilum aapathukal thuka bahuvaayingunde
Thettinilppaan ninakku sheshiyillayyo!
Pattikkol nee parane bhayannukol neramellaam
Verse 5Kaazhcha mangidum mumbe kelvi poyidum mumbe
Kaayamengum tharichu maravikkum mumbe
Krurappey koottam vannu kondupoyidum mumbe
Download Song