Verse 1ദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം
Verse 2ദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി
കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്ന
Verse 3സകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും
സുഖമുടനെ പടച്ചു സകലനാളും പാലിക്കും
Verse 4നരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ്
തിരുമകനെ നരനായ് ധരിണിയിങ്കലയച്ച
Verse 5പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ
പാവനാത്മാവെ നൽകും ജീവജലാശയമാം
Verse 6ആദരവോടു തന്റെ വേദവെളിവുമനു
ജാതികൾക്കരുളിയ ആദിനാഥനാകുന്ന
Verse 1devadevanu mangalam mahonnathanaam
devadevanu mangalam
Verse 2devadootharaakaashe divyageethangal paadi
kevalaanandathodu mevi sthuti cheyyunna
Verse 3sakala lokangalile sarvva ganangaleyum
sukhamudane padachu sakala naalum paalikkum
Verse 4naraganangalinnathi durithamozhippathinnaay
thirumakane naranaay dharaniyinkalayacha
Verse 5paapabodham varuthi paapiye shuddhamaakkaan
paavanaathmaave nalkum jeevajalaashayamaam
Verse 6aadaravodu thante vedavelivummanu
jaathikalkkaruliya aadinaathanaakunna
Download Song