Devadhi deva sutha yahaam
Verse 1ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ
ദാസരിൽ വൻകൃപ പകർന്നിടുവാൻ
വാഴ്ത്തി പുകഴ്ത്തിടുന്നേ
Verse 2ആശ്രിതർക്കഭയം അരുളുന്നോനേ
ആലംബം നീ മാത്രമേ
ആഴിയിൻ അലകൾപോൽ പകർന്നീടുക
അളവറ്റ സ്നേഹമെന്നിൽ
Verse 3വാനം ഭൂവാക്കിനാൽ ചമച്ചവനെ
വാക്കുമാറാത്തവനെ
വാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻ
വാഞ്ഛയായ് കാത്തിടുന്നേ
Verse 4ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻ
അവനെന്റെ ഉപനിധിയേ
അന്ത്യം വരെ എന്നെ കാത്തിടുവാൻ
അവൻ മതിയായവനെ
Verse 5കഷ്ടങ്ങൾ അടിക്കടി ഏറിടിലും
കലങ്ങാതെ നിന്നീടുവാൻ
കഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-
അവൻ കരങ്ങളിൽ താണിരിക്കാം
Verse 6വാഗ്ദത്തം അഖിലവും നിറവേറുന്നേ
വരവിൻ നാൾ അടുത്തിടുന്നേ
വാഞ്ഛയോടവനായ് കാത്തിടുന്നോർ
അന്നു വിൺപുരം പൂകിടുമേ
Verse 1devadhi deva sutha yahaam shashvathane nin
dasaril vankrupa pakarnniduvan
vazhthi pukazhthidunne
Verse 2aashritharkkabhayam arulunnone
aalambam nee maathrame
aazhiyin alakalpol pakarnneeduka
alavatta snehamennil;-
Verse 3vaanam bhoovakkinal chamachavane
vakkumaaraathavane
vagdatham enikkaaythannavane-njaan
vanjchayay kaathidunne;-
Verse 4aare vishvasichathennariyunnu njaan
avanente upanidhiye
anthyam vare enne kaathiduvaan
avan mathiyayavane;-
Verse 5kashdangal adikkadi eeridilum
kalangathe ninneeduvaan
kazhukupol puthubalam dharicheeduvaan-avan
karangalil thanirikkaam;-
Verse 6vagdatham akhilavum niraverrunne
varavin naal aduthidunne
vanjchayodavanay kathidunnor annu
vinpuram pookidume;-
Download Song