ദേവാധി ദേവനു സ്തോത്രം ചെയ് വിൻ
രാജാധിരാജനെ സ്തുതിച്ചിടുവിൻ
അവൻ ഏക രക്ഷകനല്ലോ
അവൻ അത്ഭുതവാനല്ലോ
Verse 2
നാശകരമായ കുഴിയിൽ നിന്നെന്നെ
നാഥൻ വീണ്ടെടുത്തു കൃപയാലിതാ
എന്നും പാടിടും എന്നും പാടിടും
എന്നും പാടിടും എന്നെന്നുമേ(2)
Verse 3:
നിന്റെ ദയ ജീവനെക്കാൾ നല്ലത്
എന്റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടും
എന്റെ ജീവകാലം എന്റെ ജീവകാലം
എന്റെ ജീവകാലം എന്നുമേ
Verse 4:
കാഹള നാദം വാനിൽ കേട്ടിടും
എന്റെ കർത്തൻ വരവിങ്കൽ ആർത്തിടും
ലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേ
ഞാൻ ഹല്ലേലുയ്യാ പാടുമേ
Verse 5:
എന്റെ രക്ഷകനാം യേശു നാഥനെ
എന്റെ രക്ഷയും ജീവനും വെളിച്ചവും
എന്റെ സങ്കേതവും എന്റെ കോട്ടയുമേ
എന്റെ ആശ്രയും എന്നുമേ