Devajana samajame ningalashesham
Verse 1ദേവജന സമാജമേ നിങ്ങളശേഷം
ജീവനാഥനെ സ്തുതിപ്പിൻ
ജീവനരുളും ദിവ്യജീവാമൃതമാം യേശു
ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തം
Verse 2ചാവിന്നവകാശത്തിൽ നിന്നതിദയയാൽ
ദേവൻ ദത്താക്കിനാൻ നമ്മെ
ശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാ
മേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻ
Verse 3കല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ
യ്ക്കുള്ളിലിരുന്നയീ നമ്മെ
അല്ലൽ കൂടാതെ തന്റെ തുല്യമില്ലാത്ത കൃപ
യ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻ
Verse 4ഏകാത്മസ്നാനം മൂലവും അത്രയുമല്ല
ഏകാത്മപാനം വഴിയും
ഏക ശരീരമായിട്ടേകി ഭവിച്ചതിനാൽ
ഏക പൂപാനുഭോഗഭാഗികളായിതു നാം
Verse 5താനേ കഴിച്ചൊരേകമാം ബലിയാൽ തന്റെ
സൂനു സമുദയങ്ങളെ
ഊനമകറ്റി നിത്യ വാനരാജ്യാവകാശ
സ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകി
Verse 6കർത്തൃനിർമ്മിതമായുള്ള പൊരുളാം
ദിവ്യ സത്യകൂടാരമതിങ്കൽ
ശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താ
നത്യാദരം നമുക്കായദ്യാപി ജീവിക്കുന്നു
Verse 7ഭൂവാനങ്ങളിൽ യോജിപ്പാം ദൈവാലയത്തിൽ
ജീവാരാധന ചെയ്യുവാൻ
ലേവ്യപുരോഹിതത്വമാകവേ നീക്കി സർവ്വ
സേവ്യമാനനാമവനാചാര്യരാക്കി നമ്മെ
Verse 1devajana samaajame ningl ashesham
jeeva nathhane sthuthippin
jeevanarulum divya jeevaa mrithamaam yeshu
devan nammude maddhye mevunnathu nimittham
Verse 2chaavinn avakaashatthil ninnathi dayayaal
devan datthaakkinaan namme
shaapamakanna puthu bhoovaanngalil sadaa
mevunnathinaay nithyajeevan nalkinaanavan
Verse 3kallukalil varacchathaam chaavin shushroosha
ykkulli'lirunnayee namme
allal koodaathe thante thulyam illaattha kripa
ykkullil kadatthi puthu ullam nalkinaanavan
Verse 4ekaathma snaanam moolavum athrayumalla
ekaathma paanam vazhiyum
eka shareeram aayitteki bhavicchathinaal
eka poopaanubhoga bhaagikalaayithu naam
Verse 5thaane kazhicchorekamaam baliyaal thante
soonu samudayngale
unamaktti nithya vaana raajyaa vakaasha
sthhaana mathingkalaakkeett'aanandaa'mrithameki
Verse 6kartthru nirmmithamaayulla porulaam
divya sathyakoodaaram athingkal
shuddha shushrooshakanaam nithya purohithan thaa
nathyaa'daram namukkaaya'dyaapi jeevikkunnu
Verse 7bhoovaanngalil yojippaam daivaalayatthil
jeevaaraadhana cheyyuvaan
levya purohithathva'maakave neekki sarvva
sevya'maana'naamavanaachaaryaraakki namme
Download Song