Devanandanaam mohanaroopan
Verse 1ദേവാനന്ദനാം മോഹനരൂപൻ
വിണ്ണിൽ പ്രമോദം ആയിരുന്നോൻ
ഉന്നതെ നിന്നും മന്നിതിൽ വന്നു
മർത്യന് മുക്തി ദാനമായ് തന്നു
Verse 2വെണ്മയും ചുവപ്പും ഉള്ളവനാം പ്രിയൻ
മണ്മയനായ് വന്നു പാരിടത്തിൽ
ഉണ്മയാം ദേഹം ഉലകത്തിനേകി
ദണ്ഡം സഹിച്ചു കാൽവറിയിൽ
Verse 3പവിത്രനായൂഴിൽ നിർമ്മല സ്നേഹത്തെ
പാപികൾക്കേകി ദേവസുതൻ
പാപിയായ് അലഞ്ഞ പഥിതനാമെന്നെ
പ്രിയനായ് തീർത്തു പ്രാണപ്രിയൻ
Verse 1devaanandanaam mohanaroopan
vinnil pramodam aayirunnon
unnathae ninnum mannithil vannu
marthyan mukthi daanamaay thannu
Verse 2venmayum chuvappum ullavanaam priyan
mannmayanay vannu paaridathil
unmayaam deham ulakathinekki
dandam sahichu kaalvariyil
Verse 3pavithranaayoozhil nirmmala snehathae
paapikalkkekki devasuthan
paapiyaay alanja pathithanaamenne
priyanaay theerthu praanapriyan
Download Song